കൗമാരത്തിലെ ഭക്ഷണം കരുതലോടെ



timely news image

ബാല്യം വിട്ട്‌? പുതുമകളുടെയും ആഘോഷങ്ങളുടെയും ലോകത്തേക്കുള്ള യാത്രതുടങ്ങുന്നത്‌? കൗമാരത്തിലാണ്‌?. 13ഫ19 വയസ്സുവരെയുള്ള പ്രായക്കാരെയാണ്‌? കൗമാരത്തില്‍പെടുത്തുക. ശാരീരികമായും മാനസികമായും വളരെ പെ?െട്ടന്ന്‌? മാറ്റങ്ങള്‍വരുന്ന പ്രായമാണിത്‌?. ആരോഗ്യത്തോടെ വളരാനും പഠനത്തില്‍ മികവു പുലര്‍ത്താനും പോഷകസമ്പുഷ്‌?ടമായ ഭക്ഷണം കൗമാരത്തില്‍ ലഭിക്കേണ്ടതുണ്ട്‌?.  ജീവിതരീതിയില്‍ വന്ന മാറ്റം ജീവിതരീതിയും സാഹചര്യങ്ങളും മാറു?േമ്പാള്‍ ഭക്ഷണശീലങ്ങളിലും മാറ്റങ്ങള്‍ വരും. അത്‌? ഏറെയും സ്വാധീനിക്കുന്നത്‌? കൗമാരക്കാരെയാണ്‌?. കോള, ബര്‍ഗര്‍, ഫാസ്‌?റ്റ്‌?ഫുഡ്‌? തുടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോക്‌?താക്കള്‍ പ്രധാനമായും കൗമാരക്കാരാണ്‌?. നാടന്‍ ഭക്ഷണങ്ങളില്‍ നിന്നകന്ന ഇത്തരം ശീലങ്ങള്‍ പോഷകദാരിദ്ര്യം, പൊണ്ണത്തടി, അസ്ഥിക്ഷയം തുടങ്ങിയവക്കിടയാക്കാറുണ്ട്‌?. സ്‌?ഥിരമായുള്ള ഉപയോഗം പെണ്‍കുട്ടികളില്‍ പി.സി.ഒ.എസ്‌? (ജീഹ്യര്യേെശര ഛ്‌മൃ്യ ട്യിറൃീാല ) അടക്കമുള്ള ആര്‍ത്തവ തകരാറുകള്‍ക്കിടയാക്കാറുണ്ട്‌?. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന തെറ്റായ പ്രവണതയും കൗമാരക്കാരില്‍ കൂടുതലാണ്‌?. ഭക്ഷണം ഒഴിവാക്കുന്നതും ഭക്ഷണം തെരഞ്ഞെടുക്കുന്നതിലെ അജ്‌?ഞതയുമാണ്‌? കൗമാരത്തിലെ പോഷകക്കുറവുകള്‍ക്കിടയാക്കുന്ന പ്രധാന കാരണങ്ങള്‍.  പ്രഭാത ഭക്ഷണം പ്രധാന ഭക്ഷണം  ഒരു ദിവസത്തെ ഭക്ഷണത്തി???െന്‍റ കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യം പ്രഭാത ഭക്ഷണത്തിനാണ്‌?. നിത്യവും നമുക്കാവശ്യമുള്ള ഊര്‍ജത്തി???െന്‍റ 40 ശതമാനത്തോളവും ലഭിക്കേണ്ടത്‌? പ്രഭാത ഭക്ഷണത്തില്‍നിന്നാണ്‌?. വേണ്ടത്ര ഊര്‍ജം നല്‍കുന്നതും ശരിയായ പോഷകമൂല്യമുള്ളതുമായ പ്രഭാത ഭക്ഷണം മുഴുവന്‍ ദിവസവും പ്രസരിപ്പുള്ളതാക്കി മാറ്റും. സമൃദ്ധമായി പ്രഭാതഭക്ഷണം കഴിക്കുന്നതോടെ തലച്ചോറി???െന്‍റ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പ്രഭാതഭക്ഷണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.  ശരിയായ വളര്‍ച്ചക്കും മികച്ച ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ക്കും തലച്ചോറി???െന്‍റ ശരിയായ വികാസത്തിനും പോഷകസമ്പന്നമായ പ്രഭാതഭക്ഷണം കൗമാരത്തില്‍ അനിവാര്യമാണ്‌?. പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ക്ക്‌? ഗ്രഹണശേഷിയും കൂടുതലായിരിക്കും.  പരമ്പരാഗത രീതിയിലുള്ള പുട്ട്‌?, ഇടിയപ്പം, അപ്പം, ദോശ, ഇഡലി, കഞ്ഞിപയര്‍ ഇവയൊക്കെ മികച്ച പ്രഭാതഭക്ഷണങ്ങളാണ്‌?. എന്നാല്‍ പൊറോട്ട, റവ വിഭവങ്ങള്‍, മൈദ വിഭവങ്ങള്‍ ഇവ പ്രഭാത ഭക്ഷണമാക്കുന്നത്‌? ഒട്ടും ആരോഗ്യകരമല്ല.  ജങ്ക്‌? ഫുഡ്‌? പോഷകരഹിതം അവശ്യപോഷങ്ങളായ പ്രോട്ടീന്‍, ജീവകങ്ങള്‍, ധാതുക്കള്‍, ഭക്ഷ്യനാരുകള്‍ ഇവ ജങ്ക്‌? ഫുഡുകളില്‍ തീരെ കുറവായിരിക്കും. എന്നാല്‍ ഉപ്പ്‌?, പഞ്ചസാര, കൃത്രിമ നിറം, കൊഴുപ്പ്‌? ഇവ വളരെ കൂടുതലും. ചിപ്‌?സുകള്‍, സ്‌?നാക്‌?സുകള്‍ ഒക്കെ ഈ വിഭാഗത്തില്‍പെടുന്നു. മിക്കവയിലെയും പ്രധാന ഘടകങ്ങള്‍ ഉരുളക്കിഴങ്ങ്‌?, ചോളപ്പൊടി, ഗുണനിലവാരം കുറഞ്ഞ എണ്ണകള്‍, ട്രാന്‍സ്‌?? ഫാറ്റുകള്‍ തുടങ്ങിയവയാണ്‌?. 1 പാക്കറ്റ്‌? നൂഡ്‌?ല്‍സും ?േടസ്‌?റ്റ്‌?മേക്കറും ഉപയോഗിക്കു?േമ്പാള്‍ 3.5 ഗ്രാം ഉപ്പാണ്‌? ശരീരത്തിലെത്തുക. കൗമാരക്കാരില്‍ അമിത വണ്ണവും മറ്റു ജീവിതശൈലീ രോഗങ്ങളും പിടിപെടാന്‍ ഇത്‌? പര്യാപ്‌?തമാണ്‌?.  കൗമാരക്കാരുടെ ഇഷ്‌?ടഭക്ഷണമായ ജങ്ക്‌? ഫുഡുകള്‍ക്ക്‌? മറ്റൊരു ദോഷവശം കൂടിയുണ്ട്‌?. ഉയര്‍ന്ന ഊഷ്‌?മാവില്‍ എണ്ണ ഉപയോഗിച്ച്‌? പാചകംചെയ്യുന്ന ഇവയില്‍ അര്‍ബുദകാരിയായ അക്രിലമൈഡ്‌? രൂപപ്പെടുന്നു. അതിനാല്‍ ഇതി???െന്‍റ അമിതോപയോഗം അത്യന്തം അപകടകാരിയാണെന്ന്‌? പഠനങ്ങള്‍ വെളിവാക്കുന്നു. വേണം സമീകൃതാഹാരം ?കൗമാരക്കാരുടെ ഭക്ഷണം സമീകൃതമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌?. ആവശ്യത്തിന്‌? ഊര്‍ജവും മാംസ്യവും ജീവകങ്ങളും കൊഴുപ്പും ധാതുക്കളും വെള്ളവും ഉള്‍പ്പെട്ട നാടന്‍ഭക്ഷണശീലങ്ങളാണ്‌? ഗുണകരം. ശരീരവളര്‍ച്ച, പേശീ വികസനം, പ്രത്യുല്‍പാദന അവയവങ്ങളുടെ വികാസം ഇവക്കെല്ലാം ഊര്‍ജം നല്ലതോതില്‍ ആവശ്യമാണ്‌?. കൗമാരപ്രായത്തിലുള്ള ആണ്‍കുട്ടിക്ക്‌? നിത്യവും 3020 കലോറി ഊര്‍ജവും അതേ പ്രായത്തിലുള്ള പെണ്‍കുട്ടിക്ക്‌? 2440 കലോറി ഊര്‍ജവും വേണ്ടിവരും. പഴവര്‍ഗങ്ങള്‍, തവിട്‌? കളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, എണ്ണ, നെയ്യ്‌?, നിലക്കടല, മുതിര, എള്ള്‌?, റാഗി, വെണ്ണ ഇവ ?ഊര്‍ജദായകങ്ങളാണ്‌?.  കൊഴുപ്പുകള്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും കോശങ്ങളുടെ വളര്‍ച്ചക്കും ജീനുകളുടെ പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ക്കും കൊഴുപ്പ്‌? ഭക്ഷണത്തില്‍ കൂടിയേ തീരൂ. മുട്ട, വെണ്ണ, നെയ്യ്‌?, മാംസം, വെളിച്ചെണ്ണ, പാലുല്‍പന്നങ്ങള്‍ എന്നിവയിലെ കൊഴുപ്പുകള്‍ ?കൗമാരത്തില്‍ പ്രയോജനപ്പെടുത്താം. കൊഴുപ്പുകളുടെ ഉപഭോഗം അമിതമാകാതിരിക്കാന്‍ പ്ര?േത്യകം ശ്രദ്ധിക്കണം. കൃത്രിമ കൊഴുപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കണം. പ്രോട്ടീന്‍ കൗമാരപ്രായത്തില്‍ ആണ്‍കു?ട്ടികള്‍ക്ക്‌? ദിവസവും 61.5 ഗ്രാം മാംസ്യം അഥവാ പ്രോട്ടീന്‍ ആവശ്യമാണ്‌?. പെണ്‍കുട്ടികള്‍ക്ക്‌? 56.5 ഗ്രാം മതിയാകും. മാംസ്യത്തി???െന്‍റ ?ലഭ്യതക്കുറവ്‌? ?പേശീതളര്‍ച്ചക്കിടയാക്കും. ശാരീരിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ജീവകങ്ങള്‍ ചുവപ്പ്‌?, പച്ച, മഞ്ഞ, ഓറഞ്ച്‌? നിറത്തിലുള്ള പച്ചക്കറികള്‍, ഇലവര്‍ഗങ്ങള്‍, മുട്ട, വെണ്ണ, തവിട്‌? നീക്കാത്ത ധാന്യങ്ങള്‍, നെല്ലിക്ക, നാരങ്ങ, പാല്‍, പാലുല്‍പന്നങ്ങള്‍ ഇവയിലൂടെ ?കൗമാരത്തിലെ വളര്‍ച്ചക്കും മുടി, പല്ല്‌?, എല്ല്‌?, കണ്ണ്‌? ഇവയുടെ ആരോഗ്യസംരക്ഷണത്തിനും ആവശ്യമായ ജീവകങ്ങള്‍ ലഭിക്കും. ഇരുമ്പ്‌? ശരീരത്തില്‍ ഓക്‌?സിജ???െന്‍റ അളവ്‌? നിലനിര്‍ത്താനും രക്‌?തപുഷ്‌?ടിക്കും വിളര്‍ച്ച ഒഴിവാക്കാനും ഇരുമ്പടങ്ങിയ ഭക്ഷണം കൗമാരഘട്ടത്തില്‍ അനിവാര്യമാണ്‌?. പെണ്‍കുട്ടികള്‍ക്ക്‌? ആര്‍ത്തവത്തോടനുബന്ധിച്ചുള്ള രക്‌?തനഷ്‌?ടം പരിഹരിക്കാനും ഇരുമ്പടങ്ങിയ ഭക്ഷണം കൂടിയേ തീരൂ. കോഴിയിറച്ചി, പയര്‍ഫപരിപ്പ്‌? വര്‍ഗങ്ങള്‍, എള്ള്‌?, ഈത്തപ്പഴം, ഇലക്കറികള്‍, നിലക്കടല, ശര്‍ക്കര ഇവയില്‍ ഇരുമ്പ്‌? സമൃദ്ധമായി അടങ്ങിയിരിക്കുന്നു.  കാത്സ്യം എല്ലി???െന്‍റയും പല്ലി???െന്‍റയും വളര്‍ച്ചക്കും സ്‌?ഥിരതക്കും കാത്സ്യം ഭക്ഷണത്തില്‍ കൂടിയേ തീരൂ. റാഗി, പാല്‍ഫപാലുല്‍പന്നങ്ങള്‍, ഇലക്കറികള്‍, മുട്ട, ചെറുമത്സ്യം എന്നിവയിലൂടെ ആവശ്യത്തിനുള്ള കാത്സ്യം ലഭ്യമാകും. ?കൗമാരത്തില്‍ കാത്സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത്‌? ഭാവിയില്‍ നടുവേദന, അസ്‌?ഥിക്ഷയം ഇവ വരുന്നത്‌? തടയാനാകും.  സിങ്ക്‌? മുടിവളര്‍ച്ചക്കും ലൈംഗികാവയവങ്ങളുടെ വളര്‍ച്ചക്കും സിങ്ക്‌? അടങ്ങിയ ഭക്ഷണം കൗമാരത്തില്‍ കഴിക്കേണ്ടതാണ്‌?. എള്ള്‌?, കക്കയിറച്ചി, കോഴിയിറച്ചി, മത്സ്യം, തവിട്‌? കളയാത്ത ധാന്യങ്ങള്‍, അണ്ടിപ്പരിപ്പുകള്‍ ഇവ സിങ്കി???െന്‍റ മികച്ച ഉറവിടങ്ങളാണ്‌ വെള്ളം ദിവസവും 1015 ഗ്ലാസ്‌? വെള്ളം കുടിക്കുന്നത്‌? ഉപാപചയ പ്രവര്‍ത്തനങ്ങള്‍, താപനിയന്ത്രണം, പോഷണങ്ങളുടെ വിനിമയം എന്നിവക്ക്‌? അനിവാര്യമാണ്‌. മൂത്രാശയ രോഗങ്ങള്‍ ഒഴിവാക്കാനും വെള്ളം അനിവാര്യമാണ്‌?. ചര്‍മസൗന്ദര്യം നിലനിര്‍ത്താനും വെള്ളംകുടിയിലൂടെ കഴിയാറുണ്ട്‌?. ഒപ്പം കോള പോലുള്ള കൃത്രിമ പാനീയങ്ങള്‍ ഒഴിവാക്കി പഴച്ചാറുകള്‍ അരിക്കാതെ കഴിക്കാനും ശ്രദ്ധിക്കണം.  എല്ലാ രോഗങ്ങളുടെയും തുടക്കം കൗമാരത്തിലാണ്‌?. കൗമാരത്തില്‍ പോഷക ഭക്ഷണം ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്നതിലൂടെത്തന്നെ ജീവിതശൈലീരോഗങ്ങളടക്കമുള്ള നിരവധി രോഗങ്ങളുടെ കടന്നുവരവിനെ തടയാനാകും. ഭാവിയില്‍ വന്ധ്യതപോലുള്ള പ്രശ്‌?നങ്ങളെ തടയാനും കൗമാരത്തില്‍ ശീലമാക്കുന്ന മികച്ച ഭക്ഷണങ്ങള്‍ക്ക്‌? കഴിയും. ഡോ. പ്രിയ ദേവദത്ത്‌? കോട്ടക്കല്‍ ആര്യവൈദ്യശാല മാന്നാര്‍



Kerala

Gulf


National

International