കോർപ്പറേറ്റ് നികുതിയിൽ ഇളവ്, മാന്ദ്യം മറികടക്കാനൊരുങ്ങി കേന്ദ്രസർക്കാർtimely news image

പനാജി:വ്യാവസായിക രംഗത്തെ മാന്ദ്യം മറികടക്കാൻ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മറ്റ് ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തര കമ്പനികൾക്ക് ഇനി 22 ശതമാനം ആദായനികുതി മാത്രം നൽകിയാൽ മതിയാകും. 2019 ഒക്റ്റോബർ ഒന്ന് മുതൽ സ്ഥാപിക്കുന്ന കമ്പനികൾക്ക് 15 ശതമാനം നികുതി മാത്രമേ ഉണ്ടാകുകയുള്ളൂ. ഇവ 2023 ഒക്റ്റോബറിനു മുമ്പ് ഉത്പാദനം തുടങ്ങണമെന്നതാണ് നിബന്ധന.  വ്യാവസായിക രംഗത്ത് വളർച്ചയും ഉത്പാദനവും ഉറപ്പാക്കാനാണ് പുതിയ നടപടികൾ. മറ്റാനുകൂല്യങ്ങൾ പറ്റാത്ത ആഭ്യന്തര കമ്പനികൾ ആൾട്ടർനേറ്റ് ടാക്സ്, മാറ്റ് എന്നിവ നൽകേണ്ടതില്ല. പൊതു യൂണിവേഴ്സിറ്റികളിലും ഐഐടികളിലും, പൊതു ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും സിഎസ്ആർ ഫണ്ട് ചെലവഴിക്കാം. ഒരു ലക്ഷത്തി നാൽപ്പത്തിയ്യായിരം കോടി രൂപയും ആകെ ആനുകൂല്യമാണ് കോർപ്പറേറ്റ് നികുതിയിൽ പ്രഖ്യാപിക്കപ്പെട്ടത്.  ഗോവയിൽ ജിഎസ്ടി കൗൺസിൽ യോഗത്തിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ധനമന്ത്രി നിർമലാ സീതാരാമൻ നിർണായക പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റം രേഖപ്പെടുത്തി. സെന്‍സെക്‌സ് 1500 പോയിന്റും നിഫ്റ്റി 345 പോയിന്‍റും ഉയര്‍ന്നു. നികുതി കുറയ്ക്കാനുള്ള സർക്കാർ നീക്കം ധീരമാണെന്നാണ് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രതികരിച്ചത്. Kerala

Gulf


National

International