ഉടുമ്പന്നൂര്‍ മണര്‍കാട്ട്‌ എം യു കുട്ടിയച്ചന്‍ (80) നിര്യാതനായി.timely news image

തൊടുപുഴ: ഉടുമ്പന്നൂര്‍ മണര്‍കാട്ട്‌ എം യു കുട്ടിയച്ചന്‍ (80) നിര്യാതനായി. സംസ്‌കാരം (21.09.2019) ശനി ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ പള്ളിക്കാമുറി സെന്റ്‌ തെരേസാസ്‌ പള്ളി സെമിത്തേരിയില്‍. സത്യം ഓണ്‍ലൈന്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഡയറക്ടറും കുവൈറ്റ്‌ നാഷണല്‍ ഹെഡുമായ സണ്ണി മണര്‍കാട്ടിന്റെ പിതൃസഹോദരനാണ്‌. പാലാ മണര്‍കാട്ട്‌ കുടുംബാംഗമാണ്‌. ഭാര്യ സിസിലി അങ്കമാലി പെട്ട കുടുംബാംഗമാണ്‌. മാതാവ്‌ പരേതയായ മറിയം പാലാ പുളിക്കല്‍ കുടുംബാംഗം. മക്കള്‍: അജിത്ത്‌ (അല്‍ഫുത്തീം, ദുബായ്‌), നീന സുരേഷ്‌ മാന്ത്ര (ബിവറേജസ്‌ കോര്‍പ്പറേഷന്‍, പെരുമ്പാവൂര്‍). മരുമക്കള്‍: ദീപ, പരേതനായ സുരേഷ്‌ (മാന്ത്ര, ഫോര്‍ട്ട്‌കൊച്ചി). സഹോദരങ്ങള്‍: പരേതനായ എം ജെ മാത്യു, പരേതനായ എം ജെ സെബാസ്റ്റ്യന്‍, അഡ്വ. ബാബു ജോസഫ്‌ മണര്‍കാട്‌, പരേതയായ തങ്കമ്മ വക്കച്ചന്‍ ചേലക്കാട്ട്‌, ചമ്പക്കുളം, മേരി എടേട്ട്‌ പാലാ, ഏലിക്കുട്ടി വര്‍ക്കി പനയ്‌ക്കല്‍ ബാംഗ്ലൂര്‍, പരേതയായ കുട്ടിയമ്മ കുമരപ്പള്ളി വടുതല, ഗ്രേസി ജോസഫ്‌ എടേട്ട്‌ എറണാകുളം, ലില്ലിക്കുട്ടി തോമസ്‌ ഫെര്‍ട്ടാഡോ ബാംഗ്ലൂര്‍.Kerala

Gulf


National

International