യൂണിവേഴ്‍സിറ്റി കോളെജിൽ തള്ളിയ പത്രികകൾ സ്വീകരിച്ചുtimely news image

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന്‍റെ മൂന്ന് പത്രികകളും എഐഎസ്എഫിന്‍റെ രണ്ട് പത്രികകളും സ്വീകരിച്ചു. വൈസ് പേഴ്സണ്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്സ് ക്ലബ് സെക്രട്ടറി പദവികളിലേക്കുള്ള കെഎസ്‍യു സ്ഥാനാർഥികളുടെ നാമനിര്‍ദേശ പത്രികകളാണ് ഇന്ന് സ്വീകരിച്ചത്.  ഇന്ന് ചേര്‍ന്ന വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കാന്‍ തീരുമാനമായത്. നാമനിര്‍ദേശ പത്രിക അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു, എഐഎസ്എഫ് സ്ഥാനാർഥികള്‍ നല്‍കിയ നാമനിര്‍ദേശ പത്രിക സ്വീകരിക്കാന്‍ ഇന്നലെ കോളെജ് അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ കെഎസ്‌യു നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിരുന്നു. ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂണിവേഴ്സിറ്റി കോളെജില്‍ കെഎസ്‍യു മത്സര രംഗത്തെത്തുന്നത്. ‌‌Kerala

Gulf


National

International