ച​രി​ത്ര​സ​ന്ധി​യി​ൽ ശ്വാ​സ​മ​ട​ക്കി പാ​ലാtimely news image

പാ​ലാ: കെ.​എം. മാ​ണി ഇ​ല്ലാ​ത്ത പാ​ലാ​യി​ലെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് മ​റ്റൊ​രു ച​രി​ത്ര​ത്തി​ന് കൂ​ടി സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. പാ​ലാ നി​യോ​ക​ജ​ക മ​ണ്ഡ​ലം രൂ​പി​ക​രി​ച്ച 1965 മു​ത​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ഏ​റ്റ​വും സ്ഥാ​നാ​ർ​ഥി ബാ​ഹു​ല്യം ഇ​ത്ത​വ​ണ​യാ​ണ്. 13 പേ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. അ​വ​രി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ള്‍പ്പ​ടെ 11 പേ​രും സ്വ​ത​ന്ത്ര​ർ. യു​ഡി​എ​ഫി​ന് അ​ഡ്വ. ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ൽ പൈ​നാ​പ്പി​ൾ ചി​ഹ്ന​ത്തി​ലും എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ന്‍ എ​ന്‍സി​പി​യു​ടെ ടൈം​പീ​സ് ചി​ഹ്ന​ത്തി​ലും എ​ന്‍ഡി​എ​യി​ലെ എ​ന്‍. ഹ​രി താ​മ​ര ചി​ഹ്ന​ത്തി​ലും മ​ത്സ​രി​ക്കു​ന്നു. സ്വ​ത​ന്ത്ര​രി​ല്‍ പ​ല​രും കേ​ര​ള കോ​ണ്‍ഗ്ര​സു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണ്, ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ നി​ല​പാ​ടി​നെ​തി​രെ രം​ഗ​ത്തു വ​ന്നി​ട്ടു​ള്ള​വ​രാ​ണ് പ​ല​രും. ത​ങ്ങ​ളാ​ല്‍ ക​ഴി​യു​ന്ന പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​വ​രു​ടെ ല​ക്ഷ്യം. എ​ന്നാ​ല്‍ റി​ബ​ലോ അ​പ​ര​ന്മാ​രോ മു​ന്ന​ണി​ക​ള്‍ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യം. ഇ​ഗ്നേ​ഷ്യ​സ് ഇ​ല്ലി​മൂ​ട്ടി​ല്‍, ജോ​ബി തോ​മ​സ്, ജോ​മോ​ന്‍ ജോ​സ​ഫ്, ജോ​ര്‍ജ് ഫ്രാ​ന്‍സി​സ്, ജോ​സ​ഫ് ജേ​ക്ക​ബ്, ടോം ​തോ​മ​സ്, സി.​ജെ ഫി​ല​പ്പ്, ബാ​ബു ജോ​സ​ഫ്, മ​ജു, സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​രാ​ണ് സ്വ​ത​ന്ത്ര​ർ. പാ​ലാ ന​ഗ​ര​സ​ഭ ഉ​ള്‍പ്പ​ടെ 13 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം. ഇ​തി​ല്‍ ന​ഗ​ര​സ​ഭ ഉ​ള്‍പ്പ​ടെ 10ലും ​യു​ഡി​എ​ഫാ​ണ് അ​ധി​കാ​ര​ത്തി​ൽ. മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നേ​രി​യ മാ​ര്‍ജി​നി​ല്‍ എ​ല്‍ഡി​എ​ഫ് ഭ​രി​ക്കു​ന്നു. ഇ​തി​ല്‍ ത​ന്നെ ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് അ​വ​ർ​ക്ക് അ​ധി​കാ​രം ല​ഭി​ച്ച​ത്.  പാ​ലാ ന​ഗ​ര​സ​ഭ, മു​ത്തോ​ലി, മൂ​ന്നി​ല​വ്, മേ​ലു​കാ​വ്, ത​ല​പ്പ​ലം, ക​രൂ​ര്‍, ഭ​ര​ണ​ങ്ങാ​നം, കൊ​ഴു​വ​നാ​ല്‍, രാ​മ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​ത്. ത​ല​നാ​ട് , ക​ട​നാ​ട്, എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ല്‍ഡി​എ​ഫും. എ​ലി​ക്കു​ള​ത്ത് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്.  യു​ഡി​എ​ഫി​ന് കെ.​എം. മാ​ണി​യു​ടെ ന​ഷ്ടം പോ​ലെ ത​ന്നെ നി​ക​ത്താ​നാ​കാ​ത്ത​താ​ണ് എ​ൽ​ഡി​എ​ഫി​ന് എ​ന്‍സി​പി നേ​താ​വാ​യി​രു​ന്ന ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍റെ വി​യോ​ഗ​വും. പാ​ലാ മ​ണ്ഡ​ല​ത്തി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ല്‍പ്പോ​ലും ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍റെ ന​ർ​മം അ​ല​ത​ല്ലി​യി​രു​ന്നു.  താ​മ​ര​ത്തി​ള​ക്കം പാ​ലാ​യു​ടെ വോ​ട്ട് ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ യു​ഡി​എ​ഫി​ന് വോ​ട്ടി​ങ് ശ​ത​മാ​നം കു​റ​ഞ്ഞു വ​രു​ന്ന​താ​യാ​ണ് കാ​ണു​ന്ന​ത്. 2011ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 49.14ശ​ത​മാ​നം വോ​ട്ട് നേ​ടി​യ​പ്പോ​ള്‍ 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ത് 42.13 ആ​യി കു​റ​ഞ്ഞു. 2011ല്‍ 5259 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന​ത് 4703 വോ​ട്ടാ​യി കു​റ​യു​ക​യും ചെ​യ്തു. ലോ​ക്സ​ഭ​യി​ല്‍ 2014ല്‍ 56.42​ശ​ത​മാ​നം വോ​ട്ട് നേ​ടി​യ​പ്പോ​ള്‍ 2019ൽ ​അ​ത് 51.90 ശ​ത​മാ​ന​മാ​യി. അ​തേ​സ​മ​യം ഭൂ​രി​പ​ക്ഷം 31399ല്‍ ​നി​ന്ന് 33472 ആ​യി കൂ​ടി. 2011ല്‍ 44.92 ​ശ​ത​മാ​ന​മാ​യി​രു​ന്നു എ​ല്‍ഡി​എ​ഫ് വോ​ട്ട്. ഇ​ത് 2016ല്‍ 38.76 ​ആ​യി കു​റ​ഞ്ഞു. ലോ​ക്സ​ഭ​യി​ല്‍ 2014ല്‍ 29.97 ​ശ​ത​മാ​ന​മാ​യി​രു​ന്ന​ത് 2019ല്‍ 25.96​ശ​ത​മാ​ന​ത്തി​ലെ​ത്തി. ബി​ജെ​പി​ക്ക് 2011ല്‍ 5.10 ​ശ​ത​മാ​നം കി​ട്ടി​യ​പ്പോ​ൾ 2016ൽ ​അ​ത് 17.76 ആ​യി ഉ​യ​ർ​ന്നു. ലോ​ക്സ​ഭ​യി​ൽ 2014ല്‍ 7.14 ​ശ​ത​മാ​ന​മാ​യി​രു​ന്ന​ത് 2019ല്‍ 20.56 ​ശ​ത​മാ​ന​മാ​യി. വി​ധി​യെ​ഴു​താ​ൻ  1.79 ല​ക്ഷം  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 1557 ക​ന്നി​വോ​ട്ടു​ക​ളാ​ണു​ള്ള​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ചേ​ര്‍ത്ത വോ​ട്ടു​ക​ളാ​ണി​വ. മ​ണ്ഡ​ല​ത്തി​ല്‍ 1,​79,​107 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. 87,729 പു​രു​ഷ​ന്മാ​രും 91,​378 വ​നി​ത​ക​ളും. ബൂ​ത്ത് ന​മ്പ​ര്‍ 132 ആ​യ ക​ണ്ണാ​ടി​യു​റു​മ്പ് സെ​ന്‍റ് ജോ​സ​ഫ്‌​സ് അ​പ്പ​ര്‍ പ്രൈ​മ​റി സ്‌​കൂ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍മാ​രു​ള്ള​ത്- 1380 പേ​ർ. 657 പു​രു​ഷ​ന്മാ​രും 723 വ​നി​ത​ക​ളും. ബൂ​ത്ത് ന​മ്പ​ര്‍ 62 ആ​യ ന​രി​യ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് മ​ഗ്ദ​ല​നാ​സ് യു​പി സ്‌​കൂ​ളി​ലാ​ണ് എ​റ്റ​വും കു​റ​വ് വോ​ട്ടു​ക​ൾ. ആ​കെ 203 വോ​ട്ട് മാ​ത്രം. 113 പു​രു​ഷ​ന്‍മാ​രും 90 വ​നി​ത​ക​ളും. മ​ണ്ഡ​ല​ത്തി​ല്‍ എ​റ്റ​വും കൂ​ടു​ത​ല്‍ പു​രു​ഷ വോ​ട്ട​ർ​മാ​രു​ള്ള​ത് 39ാം ബൂ​ത്താ​യ മേ​ലു​കാ​വ് ച​ര്‍ച്ച് മി​ഷ​ന്‍ സൊ​സൈ​റ്റി ഹൈ​സ്‌​കൂ​ളി​ല്‍.  683 വോ​ട്ട​ര്‍മാ​രാ​ണ് ഉ​വി​ടെ ഉ​ള്ള​ത്. കു​ടു​ത​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​ർ 29-ാം ബൂ​ത്താ​യ മാ​ന്തൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച് എ​സി​ലും. 689 വ​നി​താ വോ​ട്ട​ര്‍മാ​ർ.Kerala

Gulf


National

International