എല്ലാ പനിയും മാരകമല്ല; വൈകാതെ ചികിത്സ തേടുകtimely news image

ഈ അടുത്ത ദിവസങ്ങളിലായി കേരളം പനിയുടെ ഭീതിയിലാണ്‌. പനിമരണങ്ങള്‍ ഓരോ ദിവസം കൂടുന്തോറും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ സാധാരണ പനിയും ഗുരുതരാവസ്‌?ഥയിലേക്ക്‌ നയിച്ചേക്കാവുന്ന പനികളും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.  സാധാരണ പനി: മൂക്കടപ്പ്‌, മൂക്കൊലിപ്പ്‌, ചെറിയ തൊണ്ടവേദന എന്നിവയോടുകൂടിയ പനിയാണ്‌ ഫ്‌ലൂ അഥവാ സാധാരണ പനി. ജലദോഷപ്പനി എന്നു വിളിക്കുന്ന ഈ പനി മഴക്കാലത്തും മഞ്ഞുകാലത്തുമാണ്‌ പൊതുവെ കണ്ടുവരുന്നത്‌. എളുപ്പം ദഹിക്കുന്ന ചൂടുള്ള ഭക്ഷണം മാത്രം കഴിച്ച്‌ രണ്ടോ മൂന്നോ ദിവസത്തെ പൂര്‍ണവിശ്രമംകൊണ്ട്‌ മാറുന്ന രോഗമാണിത്‌.  ഗൗരവമായി എടുക്കേണ്ട പനികള്‍: ഡെങ്കിപ്പനി, ഡെങ്കി ഹെമറേജിക്‌ പനി, എച്ച്‌1 എന്‍1, ചികുന്‍ഗുനിയ പനി എന്നിവയാണ്‌ ആരോഗ്യത്തിന്‌ ഭീഷണിയുയര്‍ത്തുന്ന പനികള്‍. പൊതുവെ പകര്‍ച്ചപ്പനികള്‍ എന്നു വിളിക്കുന്ന ഇത്തരം പനികളുടെ കാരണം ചിലതരം വൈറസുകളാണ്‌. ബാക്ടീര ിയ പടര്‍ത്തുന്ന എലിപ്പനിയും ഗൗരവമായി എടുക്കേണ്ട രോഗമാണ്‌. ഡെങ്കിപ്പനി: കണ്ണി?െന്‍റ പിന്‍ഭാഗത്ത്‌ വേദന, തലവേദന, കഠിനമായ ക്ഷീണം, സന്ധികളിലും പേശികളിലുമുള്ള കടുത്ത വേദന എന്നിവയോടൊപ്പം ഉയര്‍ന്ന തോതിലുള്ള പനിയാണ്‌ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. മൂന്നു ദിവസം മുതല്‍ രണ്ടാഴ്‌ചവരെ ഇത്‌ നീണ്ടുനിന്നേക്കാം.  ഡെങ്കി ഹെമറേജിക്‌ പനി: ഡെങ്കിപ്പനി പിടിപെട്ട രോഗിയുടെ ശരീരത്തില്‍ മറ്റൊരു വൈറസുകൂടി പ്രവേശിക്കുമ്പോഴാണ്‌ ഡെങ്കി ഹെമറേജിക്‌ പനിയുണ്ടാവുന്നത്‌. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ക്ക്‌ പുറമെ കടുത്ത തൊണ്ടവേദന, ഛര്‍ദി, അടിവയറ്റില്‍ വേദന, മനംപിരട്ടല്‍ എന്നീ ലക്ഷണങ്ങാണ്‌ ഡെങ്കി ഹെമറേജിക്‌ പനിക്കുണ്ടാവുക.  രോഗലക്ഷണങ്ങള്‍ തുടങ്ങി രണ്ടോ മൂന്നോ ദിവസത്തിനകം രോഗം ഗുരുതരാവസ്‌?ഥയിലാവും. കടുത്ത ക്ഷീണവും തളര്‍ച്ചയും മൂലം രോഗി അവശതയിലാവും. തുടര്‍ന്ന്‌ വായ, മൂക്ക്‌, ത്വക്ക്‌ എന്നിവയിലൂടെ രക്തസ്രാവമുണ്ടാകും. മലത്തിലൂടെയും രക്തം പുറത്തുവരും. ഉടന്‍ വിദഗ്‌?ധ ചികിത്സ ലഭിച്ചില്ലെങ്കില്‍ മാരകമാവുന്ന അവസ്‌?ഥയാണിത്‌. എച്ച്‌1 എന്‍1 പനി: സ്വൈന്‍ ഇന്‍ഫ്‌ലുവന്‍സ അഥവാ പന്നിപ്പനി എന്നപേരിലും എച്ച്‌1 എന്‍1 പനി എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ഒരുതരം ഇന്‍ഫ്‌ലുവന്‍സ വൈറസുകളാണ്‌ രോഗം പരത്തുന്നത്‌. രോഗിയുടെ ശ്വാസകോശത്തില്‍നിന്ന്‌ വരുന്ന സ്രവങ്ങളിലൂടെ രോഗം അതിവേഗം പടരുന്നു. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കള്‍ വായുവിലൂടെ മറ്റുള്ളവരിലെത്തുകയും രോഗം പടരുകയും ചെയ്യുന്നു. കടുത്ത പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം കഫക്കെട്ട്‌, ശ്വാസംമുട്ടല്‍, വയറിളക്കം, ഛര്‍ദി എന്നിവയും രോഗലക്ഷണങ്ങളാണ്‌. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ പെട്ടെന്നുതന്നെ വിദഗ്‌?ധ ചികിത്സ തേടുകയും രോഗമില്ലാത്തവര്‍ രോഗിയില്‍നിന്ന്‌ അകന്നുനില്‍ക്കുകയും വേണം. ചികുന്‍ഗുനിയ പനി: മഴക്കാലത്ത്‌ പ്രത്യക്ഷപ്പെടുന്ന ഒരുതരം വൈറസ്‌? പനിയാണ്‌ ചികുന്‍ ഗുനിയ. ചികുന്‍ ഗുനിയ അഥവാ ചിക്‌ വൈറസാണ്‌ രോഗകാരണം. കൊതുകുകള്‍ വഴിയാണ്‌ രോഗം പകരുന്നത്‌.  പനി, ശരീരവേദന, സന്ധിവേദന, ചൊറിച്ചിലോടെയോ അല്ലാതെയോ തൊലിപ്പുറത്ത്‌ പൊങ്ങുന്ന ചുവന്ന പാടുകളും തടിപ്പും, കാലുകളിലെ നീര്‌, ഓക്കാനം, ആഹാരത്തിനോട്‌ വിരക്തി, വായക്ക്‌ രുചിയില്ലാത്ത അവസ്‌?ഥ എന്നിവയാണ്‌ പൊതുവായ ലക്ഷണങ്ങള്‍. കണ്ണുകള്‍ ചലിപ്പിക്കുമ്പോള്‍ വേദന, പ്രകാശം കണ്ണിലടിക്കുമ്പോള്‍ അസ്വസ്‌?ഥത, വായ്‌പ്പുണ്ണ്‌, രക്തസ്രാവം എന്നീ ലക്ഷണങ്ങളും കാണാറുണ്ട്‌. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പെട്ടെന്നുതന്നെ വിദഗ്‌?ധ ചികിത്സ തേടണം. എലിപ്പനി: മറ്റ്‌ പകര്‍ച്ചപ്പനികള്‍ വൈറസ്‌? മൂലമാണ്‌ ഉണ്ടാവുന്നതെങ്കില്‍ എലിപ്പനി സെപ്‌റോകീറ്റസ്‌? വിഭാഗത്തില്‍പെട്ട ബാക്ടീരിയ മൂലമാണ്‌ ഉണ്ടാവുന്നത്‌. പ്രധാനമായും എലികളിലും വളര്‍ത്തുമൃഗങ്ങളിലുമാണ്‌ രോഗാണുക്കള്‍ വളരുന്നത്‌. ഇവയുടെ മൂത്രത്തിലൂടെയും മറ്റു സ്രവങ്ങളിലൂടെയും രോഗാണുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍ എത്തുന്നു. ശക്തിയേറിയ പനി, കടുത്ത തലവേദന, നടുവേദന, കാല്‍വേദന എന്നിവയോടൊപ്പം കണ്ണുകള്‍ക്ക്‌ ചുവപ്പുനിറവും കണ്ണുകളില്‍നിന്ന്‌ രക്തസ്രാവവുമാണ്‌ പ്രധാന രോഗലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്നതോടെ രോഗിയുടെ വൃക്ക, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുകയും രോഗം മാരകമാവുകയും ചെയ്യുന്നു. പകര്‍ച്ചപ്പനികള്‍ ബാധിക്കുന്ന എല്ലാവരും മരിക്കുന്നില്ല. മറിച്ച്‌ ശരീരത്തി?െന്‍റ പ്രതിരോധശേഷി വളരെയധികം കുറയുമ്പോഴാണ്‌ പനികള്‍ മാരകമാവുന്നത്‌. കൂടാതെ പ്രമേഹം, ഹേൃദ്രാഗം തുടങ്ങിയ രോഗമുള്ളവരെ പകര്‍ച്ചപ്പനി ബാധിക്കുമ്പോള്‍ രോഗം സങ്കീര്‍ണമാവുകയും മരണം സംഭവിക്കുകയും ചെയ്യും. പ്രമേഹരോഗിക്ക്‌ പനി മൂര്‍ച്ഛിക്കുമ്പോള്‍ ഡയബെറ്റിക്‌ കീറ്റോ അസിഡോസിസ്‌? എന്ന ഗുരുതരാവസ്‌?ഥയുണ്ടാവുന്നു. പനിയോടൊപ്പം ദീര്‍ഘനേരം രക്തത്തിലെ പഞ്ചസാരയുടെ തോത്‌ ഉയരുമ്പോള്‍ രക്തത്തില്‍ കീറ്റോണ്‍ എന്നു പേരുള്ള ഒരുതരം ആസിഡ്‌ ഉല്‍പാദിപ്പിക്കപ്പെടുന്നത്‌? മൂലമാണിത്‌?. വയറുവേദനയോടൊപ്പം മയക്കവും അബോധാവസ്‌?ഥയും ശ്വാസതടസ്സവുമൊക്കെയാണ്‌ രോഗലക്ഷണങ്ങള്‍. ശരിയായ സമയത്ത്‌ ചികിത്സ ലഭിച്ചില്ലെങ്കില്‍ തലച്ചോറിനെയും മറ്റ്‌? അവയവങ്ങളെയും ബാധിച്ച്‌ മരണത്തിലേക്ക്‌ നയിക്കുന്ന അവസ്‌?ഥയാണ്‌ ഡയബറ്റിക്‌ കീറ്റോ ആസിഡോസിസ്‌?.കൂടാതെ ഹൃദയത്തിന്‌ തകരാറുള്ളവരില്‍ ഡെങ്കിപ്പനിപോലുള്ള പകര്‍ച്ചപ്പനികള്‍ ഹൃദയത്തി?െന്‍റ മിടിപ്പ്‌ കൂട്ടുകയും രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകുകയും തുടര്‍ന്ന്‌ ഹൃദയസ്‌?തംഭനത്തിലേക്ക്‌ നയിക്കുകയും ചെയ്യുന്നു.ചെറിയ കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍, ദീര്‍ഘകാലമായി പ്രമേഹം, ആസ്‌?ത്‌?മ, രക്തസമ്മര്‍ദം, ഹേൃദ്രാഗം തുടങ്ങിയ രോഗമുള്ളവരെ �ഹൈ റിസ്‌?ക്‌ വിഭാഗം� അഥവാ പ്രത്യേകം ശ്രദ്ധ നല്‍കേണ്ടവര്‍ എന്ന ഗണത്തില്‍പ്പെടുത്തിയിരിക്കുന്നു. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ പനിവന്നാല്‍ ഉടന്‍ ചികിത്സ തേടണം. പനിവരുമ്പോള്‍ ഉടന്‍ പാരസെറ്റമോള്‍ പോലുള്ള മരുന്നുകള്‍ സ്വയം കഴിക്കുന്നത്‌ രോഗലക്ഷണങ്ങള്‍ പുറത്തേക്ക്‌ കാണാതിരിക്കാനും അണുബാധ വര്‍ധിച്ച്‌ രോഗം മൂര്‍ച്ഛിക്കാനും കാരണമാവും. രോഗനിര്‍ണയത്തിനും സ്വയംചികിത്സ ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന്‌ നേരിട്ട്‌ വാങ്ങുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍മൂലം കുടലില്‍ രക്തസ്രാവമുണ്ടാകാനും രോഗം വഷളാവാനും ഇടയാക്കും. കൊതുക്‌ നിര്‍മാര്‍ജനം, പരിസര ശുചീകരണം, കൊതുകുവലപോലുള്ളവ ഉപയോഗിച്ച്‌ കൊതുകുകടിയില്‍നിന്ന്‌ രക്ഷനേടല്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കല്‍, വ്യക്തിശുചിത്വം പാലിക്കല്‍, ശരീരത്തി?െന്‍റ രോഗപ്രതിരോധശേഷി കുറയാതെ നോക്കല്‍ എന്നിവയാണ്‌ രോഗം വരാതിരിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍. ശരിയായ വിശ്രമം, വിദഗ്‌?ധ ചികിത്സ, കൃത്യമായി മരുന്നു കഴിക്കല്‍, ധാരാളം ശുദ്ധജലം കുടിക്കല്‍, എളുപ്പത്തില്‍ ദഹിക്കുന്ന പോഷകാഹാരങ്ങള്‍ ആവശ്യത്തിന്‌ കഴിക്കല്‍ എന്നിവയാണ്‌ രോഗം പിടിപെട്ടാല്‍ ശ്രദ്ധിക്കേണ്ടത്‌.Kerala

Gulf


National

International