ഹൗഡി മോദി; ട്രംപുമായി കൂടിക്കാഴ്ച; ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് മോദി അമെരിക്കയിലേക്ക്timely news image

ന്യൂഡൽഹി: ഒരാഴ്ച നീളുന്ന അമെരിക്കൻ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാത്രി ന്യൂഡൽഹയിൽ നിന്നും യാത്ര തിരിക്കും. രണ്ടു തവണ അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച, ഹൂസ്റ്റണിൽ അരലക്ഷത്തോളം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന 'ഹൗഡി മോദി' (ഹലോ മോദി) ചടങ്ങ്, യു.എന്‍ പൊതുസഭയുടെ 74ആമത് സമ്മേളനത്തിലെ പ്രത്യേക ചർച്ചകളിൽ പങ്കെടുക്കുക തുടങ്ങിയവയാണ് മോദിയുടെ പര്യടനത്തിന്‍റെ മുഖ്യലക്ഷ്യം.  21ന് ടെക്സസില്‍ 16 ഊര്‍ജ്ജ കമ്പനി മേധാവികളുമായി നടത്തുന്ന ചര്‍ച്ചയാണ് മോദിയുടെ ആദ്യ പരിപാടി. പിറ്റേന്ന് ഹൂസ്റ്റണില്‍ മോദിക്ക് നല്‍കുന്ന 'ഹൗഡി മോദി' സ്വീകരണച്ചടങ്ങില്‍ അമെരിക്കല്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും. ട്രംപും മോദിയും  പൊതുചടങ്ങിൽ ഒരുമിച്ച് പങ്കെടുക്കുന്നത് ഇത് ആദ്യമാണ്. കൂടാതെ, ഇതു മൂന്നാം തവണയാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. ചടങ്ങില്‍ വമ്പന്‍ പ്രഖ്യാപനമുണ്ടായേക്കാമെന്ന ട്രംപിന്‍റെ പ്രസ്താവന ഇന്ത്യ-യുഎസ് വാണിജ്യ തര്‍ക്കങ്ങള്‍ക്കിടെ ഏറെ ആകാംക്ഷയോടെയാണ് വാണിജ്യലോകം ഉറ്റുനോക്കുന്നത്. തുടര്‍ന്ന് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുമായി മോദി ചര്‍ച്ച നടത്തും.  23ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയില്‍ കാലാവസ്ഥ വ്യതിയാനം, പൊതുജനാരോഗ്യം, ഭീകരഭീഷണി എന്നീ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകളില്‍ പങ്കെടുക്കും. 24ന് യു.എന്‍. സെക്രട്ടറി ജനറലിന്‍റെ ഉച്ചവിരുന്നില്‍ പങ്കെടുന്ന പ്രധാനമന്ത്രി തുടര്‍ന്ന് ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമാകും. ഇതിനിടെ വീണ്ടും അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തും. തുടർന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്ക്കാരം ഏറ്റുവാങ്ങും. 25ന് 45 ബിസിനസ് സ്ഥാപന മേധാവികളുമായി മോദി ചര്‍ച്ച നടത്തും.  27ന് ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് യു.എന്‍ പൊതുസഭയില്‍ മോദി സംസാരിക്കുക. 2014നു ശേഷം ഇത് ആദ്യമായാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. യുഎന്‍ പൊതുസഭയില്‍ സംസാരിക്കുന്ന മോദി കശ്മീര്‍ വിഷയം പരാമര്‍ശിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.Kerala

Gulf


National

International