പിഴത്തുക കുറയ്ക്കുമെന്ന് സർക്കാർ; ബുധനാഴ്ചയോടെ വിജ്ഞാപനംtimely news image

തിരുവനന്തപുരം: നിയമ തടസമില്ലാത്ത വകുപ്പുകളിൽ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക കുറയ്ക്കാൻ തീരുമാനം. മറ്റ് വകുപ്പുകളിൽ  കുറയ്ക്കുന്ന കാര്യത്തിൽ ഒരിക്കൽ കൂടി നിയമോപദേശം തേടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ബുധനാഴ്ചയോടെ പുതിയ വിജ്ഞാപനം ഇറക്കാനാണ് ആലോചന.  സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിൽ പിഴ കുറയ്ക്കാനാണ് നിർദ്ദേശം. മറ്റ് നിയമലംഘനങ്ങളിൽ എന്ത് ചെയ്യാനാകുമെന്ന് നിയമവകുപ്പ് വീണ്ടും പരിശോധിക്കും. അതേസമയം, പിഴത്തുക എത്രവരെ കുറയ്ക്കാം എന്നത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൂടാതെ മോട്ടോർ വാഹന നിയമ ഭേദഗതിയിൽ വ്യക്തതയ്ക്കായി വീണ്ടും കേന്ദ്രസർക്കാരിന് കത്തയക്കും.Kerala

Gulf


National

International