സ്​ത്രീകളിലെ വിഷാദം തിരിച്ചറിയാം...



timely news image

വിഷാദരോഗത്തിന്‍െറ പ്രധാന ലക്ഷണം വിഷാദം അഥവാ മ്ലാനതയാണ്‌?. വിഷാദരോഗം സ്‌?ത്രീക്കും പുരുഷനും വരാം. എന്നാല്‍, കൗമാരപ്രായത്തിനു ശേഷം സ്‌?ത്രീകളില്‍ വിഷാദരോഗം ബാധിക്കുന്നതിനുള്ള സാധ്യത ഇരട്ടിയാണ്‌?. ഉത്സാഹത്തോടെയും ഉണര്‍?വോടെയും ചെയ്‌?തിരുന്ന കാര്യങ്ങളില്‍ പി?ന്നാക്കം പോകുകയും ദൈനംദിന കാര്യങ്ങളെത്തന്നെ ഇത്‌? ബാധിക്കുകയും രണ്ടാഴ്‌?ചയിലധികം തുടരുകയും ചെയ്‌?താല്‍ വിഷാദമുണ്ടെന്ന്‌? കരുതണം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, സാഹചര്യം, പ്രായം ഇവ സ്‌?ത്രീവിഷാദത്തെ കൂട്ടുന്ന പ്രധാന ഘടകങ്ങളാണ്‌?. വ്യക്തിത്വത്തി???????െന്‍റ ചില സവിശേഷതകളും വിഷാദത്തിനിടയാക്കും. മസ്‌?തിഷ്‌?കത്തിലെ ചില രാസവ്യതിയാനങ്ങള്‍, പോഷകക്കുറവ്‌?, രോഗങ്ങള്‍, മദ്യം, മയക്കുമരുന്ന്‌?, ബാല്യത്തിലും കൗമാരത്തിലും നേരിട്ട ശാരീരികവും മാനസികവുമായ പീഡനങ്ങള്‍... ഇങ്ങനെ വിഷാദരോഗത്തിന്‌? കാരണങ്ങള്‍ പലതാണ്‌?. പ്രത്യേകിച്ച്‌? കാരണമൊന്നുമില്ലാതെയും വിഷാദം ഉണ്ടാകാം. ഒരു തവണ വിഷാദം വന്നാല്‍ വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യത കൂടുതലാണ്‌?. ? ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വിഷാദത്തിനിടയാക്കും ഈസ്‌?ട്രജന്‍, പ്രോജസ്‌??റ്ററോണ്‍, തൈറോയ്‌?ഡ്‌?, പാരാതൈറോയ്‌?ഡ്‌?, കോര്‍ട്ടിസോള്‍ തുടങ്ങിയ ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍ മൂലവും വിഷാദവുമുണ്ടാകാം. മിക്ക ഹോര്‍മോണ്‍ തകരാറുകളും ആര്‍ത്തവചക്രത്തില്‍ വ്യതിയാനങ്ങള്‍ വരുത്താറുണ്ട്‌?. ആര്‍ത്തവചക്രവുമായി ബന്ധപ്പെട്ട്‌? സാധാരണ ഗതിയില്‍ അല്‍പം വൈകാരികമാറ്റങ്ങള്‍ സ്‌?ത്രീകളില്‍ കാണാറുണ്ട്‌?. എന്നാല്‍, ദൈനംദിന ജീവിതത്തെ താറുമാറാക്കുന്നവിധത്തില്‍ നിരാശ, ഉത്‌?കണ്‌?ഠ, നെഗറ്റിവ്‌? ചിന്തകള്‍ ഇവ ഉണ്ടെങ്കില്‍ ചികിത്സ തേ?േടണ്ടതാണ്‌?. സ്‌?ത്രീ ഹോര്‍മോണുകള്‍ ഉയര്‍ന്ന തോതില്‍ ശരീരത്തില്‍ കാണപ്പെടുന്ന സമയമാണ്‌? ഗര്‍ഭകാലം. പ്രസവാനന്തരം ഹോര്‍മോണ്‍ നില പൊടുന്നനെ താഴു?േമ്പാള്‍ വിഷാദംപോലെയുള്ള അസ്വസ്‌?ഥതകള്‍ ചിലരില്‍ കാണാറുണ്ട്‌?. വേണ്ടത്ര വിശ്രമവും പരിചരണവും ലഭിക്കുന്നതിലൂടെത്തന്നെ ഇതിനെ മറികടക്കാനാവും. ലഘുവായി ഔഷധങ്ങളും ചിലര്‍ക്ക്‌? വേണ്ടി വരാറുണ്ട്‌?. ആര്‍ത്തവ വിരാമഘട്ടത്തിലും ചിലരില്‍ വിഷാദം ഉണ്ടാകാറുണ്ട്‌?. ഉറക്കക്കുറവ്‌?, ക്ഷീണം, ഉഷ്‌?ണം, വിയര്‍പ്പ്‌?, സമ്മര്‍ദം തുടങ്ങിയ അസ്വസ്‌?ഥതകളും വീട്ടിലെ സാഹചര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങളും ഈ ഘട്ടത്തില്‍ വിഷാദത്തിലേക്ക്‌? നയിക്കാറുണ്ട്‌?. വന്ധ്യതയും വിഷാദവും ദമ്പതികളില്‍ വിഷാദം നിറക്കുന്ന അവസ്‌?ഥകളിലൊന്നണ്‌? വന്ധ്യത. വന്ധ്യതക്ക്‌? ചികിത്സ തേടുന്ന സ്‌?ത്രീകളില്‍ 30 ശതമാനത്തോളം പേരും കടുത്ത വിഷാദവും നേരിടുന്നുണ്ട്‌?. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശങ്ങള്‍ പലപ്പോഴും ഇവരില്‍ സംഘര്‍ഷങ്ങളും ഉത്‌?കണ്‌?ഠയും നല്‍കാറുണ്ട്‌?. കടുത്ത വിഷാദംമൂലം സമൂഹത്തില്‍നിന്ന്‌? ഉള്‍വലിയുന്നവരുമുണ്ട്‌?. വന്ധ്യതയിലേക്ക്‌? നയിക്കുന്ന പി.സി.ഒ.ഡി പോലെയുള്ള രോഗങ്ങളും ചിലരില്‍ വിഷാദം ഉണ്ടാക്കാറുണ്ട്‌?. ചികിത്സക്കൊപ്പം സാഹചര്യങ്ങളും മാറേണ്ടതുണ്ട്‌?. ചെറുയാത്രകളും മറ്റൊരു സ്‌?ഥലത്തേക്ക്‌? ഇരുവരും മാറിത്താമസിക്കുന്നതും യോഗ, ധ്യാനം എന്നിവയും നല്ല ഫലം തരും. തൈറോയ്‌?ഡും വിഷാദ?േരാഗവും തൈറോയ്‌?ഡ്‌? ഹോര്‍മോണി?െന്‍റ അളവ്‌? കൂടുന്നതും കുറയുന്നതും വിഷാദരോഗത്തി?െന്‍റ ലക്ഷണങ്ങള്‍ കാട്ടാറുണ്ട്‌?. ക്ഷീണം, ഒന്നിനോടും താല്‍പര്യമില്ലാതാവുക തുടങ്ങിയ ലക്ഷണങ്ങള്‍ ശ്ര?ദ്ധയോടെ കാണണം. തൈറോയ്‌?ഡ്‌? ഗ്രന്ഥിയുടെ അമിത പ്രവര്‍ത്തനവും അത്‌? മൂലമുണ്ടാകുന്ന വിഷാദരോഗവും പ്രായമായവരിലാണ്‌? കൂടുതലായും കണ്ടുവരുന്നത്‌?. തൈറോയ്‌?ഡ്‌? ഹോര്‍മോണി???????െന്‍റ നില ക്രമമായാലും വിഷാദം തുടരുന്നുവെങ്കില്‍ അതിനായി ചികിത്സ തേടേണ്ടതുണ്ട്‌?. ലഘുവായ ഔഷധങ്ങളിലൂടെ ഇതും പരിഹരിക്കാനാവും. ?ൈതറോയ്‌?ഡ്‌? ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌?നങ്ങള്‍ കൂടുതലും കാണുന്നത്‌? സ്‌?ത്രീകളിലാണ്‌?. പാരാതൈറോയ്‌?ഡ്‌? ഗ്രന്ഥിയുടെയും അഡ്രിനല്‍ ഗ്രന്ഥിയുടെയും തകരാറുകള്‍ വിഷാദത്തിനിടയാക്കും ശരീരത്തിലെ കാത്സ്യത്തി?െന്‍റ സന്തുലിതാവസ്‌?ഥ നിലനിര്‍ത്തുന്നത്‌? പാരാതൈറോയ്‌?ഡ്‌? ഗ്രന്ഥികളാണ്‌??. പാരാതൈറോയ്‌?ഡ്‌? ഹോര്‍മോണ്‍ നില ഉയര്‍ന്നാല്‍ രക്തത്തില്‍ കാത്സ്യം വര്‍ധിക്കുകയും താഴ്‌?ന്നാല്‍ കാത്സ്യം കുറയുകയും ചെയ്യും. ഈ രണ്ടുഘട്ടത്തിലും വിഷാദരോഗം ഉണ്ടാകാം. വാര്‍ധക്യത്തിലെ വിഷാദം പ്രായമേറുന്നതനുസരിച്ച്‌? സ്‌?ത്രീകളില്‍ വിഷാദത്തി?െന്‍റ തോതും കൂടാറുണ്ട്‌?. വൈധവ്യം, ഒറ്റപ്പെടല്‍, ഏകാന്തത മുതലായ ഘടകങ്ങളാണ്‌? വാര്‍ധക്യത്തില്‍ വിഷാദത്തെ കൂട്ടുന്നതില്‍ പ്രധാനപ്പെട്ടവ. വിട്ടുമാറാത്ത വേദനയും രോഗങ്ങളും ചിലരില്‍ വിഷാദത്തിനിടയാക്കാറുണ്ട്‌?. അജ്ഞതകൊണ്ട്‌? പലപ്പോഴും വാര്‍ധക്യത്തിലെ വിഷാദത്തെ പലരും ഒരു രോഗമായി പരിഗണിക്കാറില്ല. അടുത്ത ബന്ധുക്കള്‍പോലും പ്രായമാകു?േമ്പാള്‍ ഇതൊക്കെ സാധാരണമാണ്‌? എന്ന നിലപാടാണ്‌? സ്വീകരിക്കുക. ക്ഷീണം, ഉറക്കക്കുറവ്‌?, വിശപ്പില്ലായ്‌?മ, എപ്പോഴും ഒഴിഞ്ഞുമാറിയിരിക്കുക, ദേഷ്യം തുടങ്ങിയ ലക്ഷണങ്ങള്‍ 23 ആഴ്‌?ചയിലധികം തുടരുന്നുവെങ്കില്‍ വിഷാദരോഗമാണോ എന്ന്‌? തിരിച്ചറിയേണ്ടതുണ്ട്‌?. ചികിത്സയിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നതിനാല്‍ എത്രയും പെ?െട്ടന്ന്‌? ചികിത്സ തേടണം. വിഷാദത്തെ മറികടക്കാന്‍ ബന്ധുക്കളില്‍നിന്നുള്ള സ്‌?നേഹപരിചരണങ്ങളും അനിവാര്യമാണ്‌?. വിഷാദം: പ്രധാന ലക്ഷണങ്ങള്‍ സാധാരണയില്‍ കവിഞ്ഞ ദേഷ്യം ജീവിക്കാന്‍ താല്‍പര്യം കാട്ടാതിരിക്കുക വിവിധതരം അസ്വസ്‌?ഥതകള്‍ രാത്രിയില്‍ അസമയത്ത്‌? ഉണരുകയും പിന്നീട്‌? ഉറങ്ങാതിരിക്കുകയും ചെയ്യുക പേടി, ഉത്‌?കണ്‌?ഠ, സങ്കടം ഇവ തുടരെയുണ്ടാവുക. പ്രവൃത്തികള്‍ എല്ലാം സാവധാനത്തിലാവുക. ഇത്തരം ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക. പരിഹാരങ്ങള്‍: ചികിത്സ കാരണങ്ങള്‍ക്കനുസരിച്ച്‌? വിഷാദരോഗികള്‍ക്ക്‌? വ്യത്യസ്‌?തമായ ചികിത്സകളാണ്‌? ആയുര്‍വേദം നല്‍കുക. ചികിത്സക്കൊപ്പം മാനസികമായ പിന്തുണയും രോഗിക്ക്‌? ഏറെ നല്‍കേണ്ട രോഗമാണ്‌? വിഷാദം. മെച്ചപ്പെട്ട ജീവിതശൈലിയും ലഘുവ്യായാമങ്ങളും ശീലമാക്കേണ്ടതും ചികിത്സയുടെ ഭാഗമാണ്‌?. ഔഷധങ്ങള്‍ ചേര്‍ത്ത്‌? സംസ്‌?കരിച്ച മോര്‌ ഉപയോഗിച്ചുള്ള തക്രധാര, ശിരോധാര, അഭ്യംഗം, ശിരോപിചു, ശിരോവസ്‌?തി, നസ്യം തുടങ്ങിയ വിശേഷചികിത്സകളും നല്‍കുന്നു. മുത്തിള്‍, ബ്രഹ്മി, അമുക്കുരം, ശതാവരി, ചന്ദനം തുടങ്ങിയവ ചേര്‍ന്ന ഔഷധങ്ങളും നല്ല ഫലം തരും. സാമൂഹികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതും രോഗിക്ക്‌? ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നു.



Kerala

Gulf


National

International