പാകിസ്ഥാന് മുന്നറിയിപ്പുമായി വീണ്ടും പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്timely news image

ബിഹാർ: പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പാക് അധിനിവേശ കശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ തുടരുകയാണ്.  ഇത് ഇനിയും തുടർന്നാൽ കൂടുതൽ കഷ്ണങ്ങളായി വിഭജിക്കുന്നതിൽ നിന്ന് പാകിസ്ഥാനെ സംരക്ഷിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നും രാജ്‍നാഥ് സിങ് മുന്നറിയിപ്പ് നൽകി. പാകിസ്ഥാന് എത്ര ധൈര്യമുണ്ടെന്ന് കാണട്ടെ. എത്ര ഭീകരവാദികളെ പാകിസ്ഥാൻ സൃഷ്ടിക്കുമെന്നും രാജ്നാഥ് സിങ്. പാകിസ്ഥാൻ നിരുത്സാഹപ്പെട്ടിരിക്കുകയാണെന്നും ഇമ്രാൻ ഖാൻ പാക് അധീന കശ്മീരിൽ വന്ന് ജനങ്ങൾ ഇന്ത്യൻ അതിർത്തിയിലേക്ക് പോകരുതെന്ന് പറഞ്ഞത് നല്ല ലക്ഷണമാണെന്നും രാജ്നാഥ് സിങ്. അങ്ങനെ വന്നാൽ അവർക്ക് തിരിച്ച് പോകാൻ കഴിയില്ല. 1965ലെയും 1971ലെയും അബദ്ധം പാകിസ്ഥാൻ ഇനി കാണിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ജമ്മുകശ്മീരിൽ ഭീകരവാദം ജന്മം കൊണ്ടതിനുള്ള എറ്റവും വലിയ കാരണം, ആർട്ടിക്കിൾ 370യും 35എയും ആണ്. ഈ ഭീകരവാദമാണ് കശ്മീരിനെ രക്തക്കളമാക്കിയത്. അത്തരം നടപടി ആവർത്തിച്ചാൽ പാക് അധീന കശ്മീരിന് എന്ത് സംഭവിക്കുമെന്ന് പാകിസ്ഥാൻ ചിന്തിക്കണമെന്നും രാജ്നാഥ് സിങ്.Kerala

Gulf


National

International