കാരുണ്യത്തിനായി മനീഷ്‌ വിശ്വംബരന്‍..............timely news image

നെടുങ്കണ്ടം : കോമ്പയാര്‍ മൂന്നുമുക്ക്‌ തോണിയില്‍ വീട്ടിലെ ഏക അത്താണിയായ മനീഷ്‌ വിശ്വംഭരന്‍ ഇന്ന്‌ സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ സുമനസ്സുകളുടെ കാരുണ്യത്തിനായി കേഴുന്നു. കഴിഞ്ഞ 10ാം തീയതി തലചുമടുമായി വീട്ടിലേക്ക്‌ പോകുമ്പോള്‍ കാലിടറി വീണ്‌ കഴുത്തിലെ കശേരുക്കള്‍ ഒടിഞ്ഞ്‌ ഗുരുതര പരിക്കുകളോടെ മധുര മീനാക്ഷി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുകയാണിപ്പോള്‍. ഹോട്ടല്‍ തൊഴിലാളിയായ മനീഷ്‌ കുടുമ്പത്തിന്റെ ഏക ആശ്രയമായിരുന്നു. മകന്റെ അപകടത്തില്‍ അന്താളിച്ചുപോയ അമ്മ ഓമനയെയും, സഹോദരിമാരെയും സഹായിക്കാന്‍ നാട്ടിലെ സുമനസ്സുകള്‍ ഒത്തുചേര്‍ന്നുവെങ്കിലും, പ്രതിദിന ചികിത്സയക്ക്‌ അന്‍പതിനായിരം രൂപ കണ്ടെത്താനാകാതെ ഉഴറുകയാണ്‌ കോമ്പയാര്‍ നിവാസ്സികള്‍. കൂടാതെ തുടര്‍ ചികിത്സക്കായി തമിഴ്‌നാട്ടിലെ വെല്ലൂരിലേക്കോ, തിരുവനന്തപുരം ശ്രീ ചിത്തിരാ ആശുപത്രിയിലേക്കോ അടിയന്തിരമായി മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌ . അദ്ദേഹത്തെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരാന്‍ ഉദാരമതികളായവരുടെ സഹായം തേടുകയാണ്‌ നാട്ടുകാരും, അമ്മ ഓമനയും കുടുംബവും. ഇതിനായി പഞ്ചായത്ത്‌ അംഗങ്ങളെയും മറ്റും ഉള്‍കൊള്ളിച്ചുകൊണ്ട്‌ ചികിത്സാ സഹായ നിധി രൂപീകരിക്കുകയും അമ്മ ഓമനയുടെ പേരില്‍ നെടുങ്കണ്ടം യൂണിയന്‍ ബാങ്ക്‌ ശാഖയില്‍ അക്കൗണ്ട്‌ തുടങ്ങിയിട്ടുമുണ്ട്‌. ഈ യുവാവിനെ ജീവിതത്തിലേക്ക്‌ തിരികെ എത്തിക്കുവാന്‍ ഉദാരമതികളായവരുടെ സഹായം തേടുകയാണിവര്‍. അക്കൗണ്ട്‌ നമ്പര്‍ 455102120000190, ഐ.എഫ്‌.എസ്സ്‌.സി കോഡ്‌ : ഡആകച 0545511.Kerala

Gulf


National

International