അമെരിക്ക മഹത്തായ രാജ്യമെന്ന് മോദിtimely news image

ഹൂ​സ്റ്റ​ണ്‍: അമെരിക്ക മഹത്തായ രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ അ​മെ​രി​ക്ക​ക്കാ​രോ​ടു സം​സാ​രിക്കുന്ന "ഹൗ​ഡി മോ​ദി’ പ​രി​പാ​ടി​യിൽ‌ പ്രസംഗിക്കുകയായിരുന്നു മോദി. അമെരിക്കന്‍ സമ്പദ് വ്യവസ്ഥയെ വീണ്ടും കരുത്തുറ്റതാക്കി മാറ്റിയ നേതാവാണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രംപ്. ആമുഖങ്ങള്‍ ആവശ്യമില്ലാത്ത  വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ട്രംപ്. ട്രംപിന്‍റെ നേതൃപാടവത്തോട് ബഹുമാനമുണ്ട്. 2017ല്‍ താങ്കളുടെ കുടുംബത്തില്‍ എന്നെ പരിചയപ്പെടുത്തി. ഇന്ന് എന്‍റെ കോടിക്കണക്കിന് കുടുംബാംഗങ്ങളെ താങ്കള്‍ക്ക് പരിചയപ്പെടുത്തുന്നുവെന്ന് മോദി ട്രംപിനോട് പറഞ്ഞു. ട്രംപ് സര്‍ക്കാര്‍ വീണ്ടും ഭരണത്തില്‍ വരട്ടെയെന്ന് ആശംസിക്കുക‍യാണെന്നും മോദി.  മോദി ഇന്ത്യയ്ക്കായി അസാധാരണമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്ന് തുടർന്ന് സംസാരിച്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രംപ് പറഞ്ഞു.  മോദിക്ക് ജന്മദിനാശംസ നേര്‍ന്ന് കൊണ്ടാണ് ട്രംപ്‌ സംസാരം തുടങ്ങിയത്. മോദിയേടൊപ്പം വേദിപങ്കിടാനായതില്‍ സന്തോഷിക്കുന്നു. മൂന്ന് കോടിയോളം ആളുകളെ ഇന്ത്യ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്ന് ട്രംപ്. കുറഞ്ഞ കാലത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളെ അഭിനന്ദിക്കുകയാണ്.  ഇന്ത്യാ- അമെരിക്ക ബന്ധം എക്കാലത്തേയും മികച്ച തലത്തിലെത്തി. അതിന് അമെരിക്കയിലെ ഇന്ത്യന്‍ വംശജരോട് നന്ദി പറയുകയാണ്. അമെരിക്കയെ ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സമൂഹത്തിന് പങ്കുണ്ട്.  അമെരിക്കയിലെ ഇന്ത്യക്കാര്‍ നിരവധി വ്യവസായങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. ഇസ്‌ലാമിക ഭീകരതെയെ ഒരുമിച്ച് നേരിടുമെന്നും ട്രംപ്. ഹൂ​സ്റ്റണിലെ എ​ൻ​ആ​ർ​ജി സ്റ്റേ​ഡി​യ​ത്തി​ൽ ഇന്ത്യൻ വംശജരെ കൊണ്ട് നിറഞ്ഞിരുന്നു. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ലെ​യും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ​യും നേ​താ​ക്ക​ളും ഗ​വ​ർ​ണ​ർ​മാ​രും മേ​യ​ർ​മാ​രും സെ​ന​റ്റ​ർ​മാ​രും ഹൗ​ഡി മോ​ദി പ​രി​പാ​ടിയിൽ പ​ങ്കെ​ടു​ത്തു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഇത് ഉ​ത​കു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണ്‍ അ​മേ​രി​ക്ക​യി​ലെ നാ​ലാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​ണ്. ഇ​ന്ത്യാ-​യു​എ​സ് വാ​ണി​ജ്യ​ത്തി​ന്‍റെ പ​ത്തു​ശ​ത​മാ​ന​വും ടെ​ക്സ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. ബ്ര​സീ​ൽ, ചൈ​ന, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ ഇ​ന്ത്യ​യാ​ണ് ഹൂ​സ്റ്റ​ണി​ന്‍റെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ പ​ങ്കാ​ളി.Kerala

Gulf


National

International