കുവൈത്തിലെ മതസ്വാതന്ത്ര്യത്തിന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രശംസtimely news image

കുവൈറ്റിലെ മതസ്വാതന്ത്ര്യത്തെ പ്രകീര്‍ത്തിച്ച്‌ അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്‌. മുന്‍ കാല റിപ്പോര്‍ട്ടുകള്‍ക്ക്‌ വിരുദ്ധമായി ഈ രംഗത്തു സര്‍ക്കാര്‍ സ്വീകരിക്കുന്ന നല്ല സമീപനങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടാണ്‌ കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചത്‌. ഔദ്യോഗിക മതം ഇസ്‌ലാമാണെങ്കിലും മറ്റു മത വിഭാഗങ്ങളുടെ ആരാധന കാര്യങ്ങളില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന്‌ ഇടപെടല്‍ ഉണ്ടാവാറില്ലെന്നും സര്‍ക്കാര്‍ നിലാപാട്‌ പ്രശംസനീയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ വിഭാഗക്കാരായ ക്രിസ്‌ത്യന്‍ വിശ്വാസികള്‍ രാജ്യത്തുണ്ടെന്നും മെച്ചപ്പെട്ട ആരാധനാ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്‌ രാജ്യത്തെ ക്രിസ്‌തുമത വിശ്വാസികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴോളം ക്രിസ്‌തീയ ദേവാലയങ്ങള്‍ കുവൈറ്റില്‍ സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്നുണ്ട്‌ . പൊതു സ്ഥലങ്ങളില്‍ ആരാധനചടങ്ങുകള്‍ നടത്തുന്നതിനു മറ്റു മതങ്ങള്‍ക്ക്‌ നിയന്ത്രണമുണ്ടെകിലും ബൈബിളും അതുപോലുള്ള വിശുദ്ധ ഗ്രന്ഥങ്ങളും ഇറക്കുമതി ചെയ്യുന്നതിനോ, കൈവശം വെക്കുന്നതിനോ ഒരു വിലക്കുമില്ല. . ഇതര മതവിശ്വാസികള്‍ക്ക്‌ അവരുടെ വീടുകളിലും ചര്‍ച്ചകളിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന്‌ തടസ്സമേര്‍പ്പെടുത്താറില്ല ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഉദാര സമീപനം പ്രശംസനീയമാണ്‌. ക്രിസ്‌ത്യാനികള്‍ക്കു പുറമെ ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍ സിഖുകാര്‍ ബഹായികള്‍ എന്നിവരും കുവൈറ്റിലുണ്ട്‌. ഇവരെല്ലാം മേല്‍പറഞ്ഞ രൂപത്തില്‍ മതസ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നും യു.എസ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.Kerala

Gulf


National

International