ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനിയ്ക്ക് ഇനിമുതല്‍ പ്രതിഫലമുണ്ടാകില്ലtimely news image

മുംബൈ: പുതിയതായി ചുമതലയേറ്റ നോണ്‍ എക്‌സിക്യുട്ടീവ്‌ ചെയര്‍മാനും സ്വതന്ത്ര ഡയറക്ടറുമായ നന്ദന്‍ നിലേകനി പ്രതിഫലം പറ്റാതെയായിരിക്കും ഇന്‍ഫോസിസിന്റെ നേതൃസ്ഥാനത്ത്‌ ജോലിചെയ്യുക. സഹസ്ഥാപകനും ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസറുമായ നിലേകനിക്ക്‌ ഇന്‍ഫോസിസില്‍ 0.93 ശതമാനമാണ്‌ ഓഹരി പങ്കാളിത്തമുള്ളത്‌. 2010ല്‍ ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹം അവസാനമായി വാങ്ങിയ പ്രതിഫലം 34 ലക്ഷം രൂപമാത്രമാണ്‌. ഓഗസ്റ്റ്‌ 24ന്‌ വിശാല്‍ സിക്ക സിഇഒ സ്ഥാനത്തുനിന്ന്‌ രാജിവെച്ചതിനെതുടര്‍ന്നാണ്‌ പുതിയ ചെയര്‍മാനായി നന്ദന്‍ നിലേകനിയെ കൊണ്ടുവന്നത്‌. ചീഫ്‌ ഓപ്പറേറ്റിംങ്‌ ഓഫീസര്‍ സ്ഥാനത്ത്‌ യു.ബി പ്രവീണ്‍ റാവു തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്‌. പുതിയ സിഇഒയെ കണ്ടെത്തുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന്‌ നിലേകനി വ്യക്തമാക്കിയിട്ടുണ്ട്‌.Kerala

  • മിനി മധു ചെയര്‍പേഴ്‌സണ്‍.


    മിനി മധു ചെയര്‍പേഴ്‌സണ്‍. തൊടുപുഴ : നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണപ്രകാരം സഫിയ ജബ്ബാര്‍

Gulf


National

International