രാജ്യത്തെ 169 മക്‌ഡൊണാള്‍ഡ് റെസ്റ്റോറന്റുകള്‍ക്ക് ഇന്ന് പൂട്ടുവീഴുംtimely news image

ന്യൂഡല്‍ഹി: വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള മക്‌ഡൊണാള്‍ഡിന്റെ 169 റസ്‌റ്റോറന്റുകള്‍ക്ക്‌ ഇന്ന്‌ പൂട്ടുവീഴും. ബ്രാന്‍ഡ്‌ നെയിമോ ട്രേഡ്‌ മാര്‍ക്കോ ഉപയോഗിക്കാന്‍ സെപ്‌റ്റംബര്‍ ആറ്‌ മുതല്‍ കൊണാട്ട്‌ പ്ലെയ്‌സ്‌ റസ്‌റ്റോറന്റ്‌ ലിമിറ്റഡിന്‌ അനുമതിയില്ലാത്തതിനാലാണിത്‌. യുഎസ്‌ ആസ്ഥാനമായുള്ള മക്‌ഡൊണാള്‍ഡ്‌ ഫ്രാഞ്ചൈസി എഗ്രിമെന്റ്‌ റദ്ദാക്കിയിരുന്നു. കമ്പനിയുടെ നടപടിക്കെതിരെ സിപിആര്‍എല്‍ എംഡി വിക്രം ബക്ഷി നാഷണല്‍ കമ്പനി ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. റസ്‌റ്റോറന്റുകള്‍ പൂട്ടുന്നതോടെ പ്രത്യക്ഷമായും പരോക്ഷമായും 10,000 പേരെ ബാധിക്കുമെന്നാണ്‌ കണക്കുകൂട്ടുന്നത്‌. സപ്ലൈയേഴ്‌സ്‌ മുതല്‍ ബിസിനസ്‌ അസോസിയേറ്റ്‌സിനു വരെ തൊഴില്‍ നഷ്ടമാകും. അതേസമയം, സ്‌റ്റോറുകള്‍ പൂട്ടുന്നത്‌ സംബന്ധിച്ച്‌ പ്രതികരിക്കാന്‍ വിക്രം ബക്ഷി വിസമ്മതിച്ചു. നാഷണല്‍ കമ്പനി ലോ അപ്പലേറ്റ്‌ ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ടെന്നുമാത്രമാണ്‌ അദ്ദേഹം പറഞ്ഞത്‌.Kerala

Gulf


National

International