നീറ്റ് പരീക്ഷയ്‌ക്കെതിരായ സമരത്തില്‍ തമിഴ്‌നാടിന് സുപ്രീംകോടതിയുടെ നോട്ടീസ്; പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശംtimely news image

നീറ്റ് പരീക്ഷയ്‌ക്കെതിരായ സമരത്തില്‍ തമിഴ് നാടിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഒരു പ്രക്ഷോഭങ്ങളും അനുവദിക്കരുതെന്ന് കോടതി അറിയിപ്പ് നല്‍കി. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.നീറ്റിനെതിരെ സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും കോടതി ചൂണ്ടികാട്ടി. അനിതയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്ന സമരക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ജനജീവിതം തടസപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.അനിതയുടെ ആത്മഹത്യയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്. അനിതയുടെ മരണത്തിന് ഉത്തരവാദികള്‍ തമിഴ്‌നാട് സര്‍ക്കാരും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരുമാണെന്നാണ് പ്രക്ഷോഭകരുടെ വാദം. പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട് അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറെ സ്വദേശി ഷണ്‍മുഖന്റെ മകള്‍ അനിത ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തമിഴ് നാട്ടില്‍ പ്ലസ്ടു വരെ തമിഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചായിരുന്നു അനിത സുപ്രീം കോടതിയെ സമീപിച്ചത്. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം വേണമെന്നും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയില്‍നിന്ന് തമിഴ്‌നാടിന് ഒരു വര്‍ഷത്തെ ഇളവുതേടിക്കൊണ്ടുളള ഓര്‍ഡിനന്‍സിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു സംസ്ഥാനത്തിനു മാത്രമായി നീറ്റില്‍ നിന്ന് ഇളവു നല്‍കാനാവില്ലെന്ന നിലപാടായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.Kerala

Gulf


National

International