കുവൈറ്റിലെ വനിതാ തൊഴിലാളി നിയമനം; വിലക്ക് നീക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍timely news image

കുവൈറ്റ്: കുവൈറ്റിലേക്ക് വനിതാ വീട്ടുജോലിക്കാരെ നിയമനം ചെയ്യുന്നതിനുള്ള ബാങ്ക് ഗാരന്റി നിര്‍ത്തലാക്കിയ തീരുമാനം ഇന്ത്യന്‍ സര്‍ക്കാര്‍ പുനരവലോകനം ചെയ്‌തേക്കും. വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ കുവൈറ്റില്‍ വിവിധ തലങ്ങളില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. വനിതാ വീട്ടുജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ 2500 ഡോളര്‍ ബാങ്ക് ഗാരന്റി നിര്‍ദേശിച്ചിരുന്നത്. കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഇത് പിന്‍വലിക്കുകയും കുവൈറ്റ് സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള വനിതാ വീട്ടുജോലിക്കാരുടെ നിയമനത്തിനുണ്ടായിരുന്ന വിലക്ക് ഒഴിവാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കുവൈറ്റിലെത്തിയ വിദേശകാര്യ സഹമന്ത്രി വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചകളില്‍ വനിതാ വീട്ടുജോലിക്കാരുടെ നിയമനം കൂടുതല്‍ കര്‍ശനമാക്കേണ്ടതുണ്ട് എന്ന അഭിപ്രായമാണ് ഉയര്‍ന്നത്. ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് പുറമെ ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തിലുള്ള ഷെല്‍ട്ടറും എം.ജെ.അക്ബര്‍ സന്ദര്‍ശിച്ചിരുന്നു. ഇരുപതോളം വനിതകളാണ് അവിടെ അന്തേവാസികളായി ഉള്ളത്. ഇനിയൊരിക്കലും കുവൈറ്റിലേക്ക് തിരിച്ചുവരാന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് അവര്‍ മന്ത്രിയെ അറിയിച്ചത്. ഇന്ത്യയില്‍നിന്നുള്ള വനിതാ വീട്ടുജോലിക്കാരുടെ നിയമനം നിരോധിക്കുന്നത് പ്രയാസമാണെങ്കില്‍ റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ശക്തമായ ബദല്‍ സംവിധാനം വേണമെന്നാണ് മന്ത്രിയുടെ നിലപാട്. ഡല്‍ഹിയില്‍നിന്നുമുള്ള ഉദ്യോഗസ്ഥരുമായി മന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്തതായും സൂചനയുണ്ട്.Kerala

Gulf


National

International