പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; 599 ദിര്‍ഹത്തിന് നാട്ടിലേക്ക് പറക്കാന്‍ അവസരമൊരുക്കി എയര്‍ അറേബ്യtimely news image

ഷാര്‍ജ: കോഴിക്കോടേക്കും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ടിക്കറ്റുകളിലാണ് എയര്‍ അറേബ്യ സ്‌പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 599 ദര്‍ഹത്തിന് സെപ്തംബര്‍ 24 മുതല്‍ 28 വരെയുള്ള അഞ്ച് ദിവസങ്ങളിലായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. ഈ വര്‍ഷം ഡിസംബര്‍ 10 വരെയുള്ള യാത്രാ ടിക്കറ്റുകള്‍ ഇളവോടെ ബുക്ക് ചെയ്യാനാകും. കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകള്‍ കൂടാതെ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും എയര്‍ അറേബ്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് 699ഉം ബാംഗ്ലൂരിലേക്ക് 749ഉം ചെന്നൈയിലേക്ക് 799 ദിര്‍ഹവുമാണ് നിരക്ക്. അഹമ്മദാബാദ്, കോയമ്പത്തൂര്‍, ഗോവ, ഹൈദരാബാദ്, ജയ്പൂര്‍, നാഗ്പൂര്‍ എന്നീ സ്ഥലങ്ങളിലേക്ക് 899 ദിര്‍ഹം നല്‍കണം. ഓഫ് സീസണില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് കമ്പനിക്ക് നഷ്ടം നേരിട്ടിരുന്നു. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് യാത്രാ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇക്കണോമി ക്ലാസ് ടിക്കറ്റുകളില്‍ 10 മുതല്‍ 15 കിലോ വരെ ലഗേജ് അധികമായി കൊണ്ടുപോകാന്‍ കഴിയുന്ന ഓഫറുകള്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ, കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, കറാച്ചി, ധാക്ക, ചിറ്റഗോങ്, ജക്കാര്‍ത്ത, കൊളംബോ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളില്‍ 10 കിലോ വരെ അധികം ലഗേജ് കയറ്റാം. സെപ്തംബര്‍ 30ന് മുമ്പ് എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഫ്‌ളൈ ദുബായ് ഇക്കോണമി ബിസിനസ് ക്ലാസ് യാത്രാ നിരക്കുകള്‍ക്ക് നേരത്തെ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.Kerala

Gulf


National

International