കുവൈറ്റ് ഇന്റര്‍നാഷണല്‍ ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് പ്ലാനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ജനറല്‍ മാനേജരായി തൊടുപുഴക്കാരന്‍timely news image

കുവൈറ്റ് ഇന്റര്‍നാഷണല്‍ ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് പ്ലാനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ജനറല്‍ മാനേജരായി മലയാളിയെ നിയമിക്കുന്നു  കുവൈറ്റ് : കുവൈറ്റ് ഇന്റര്‍നാഷണല്‍ ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് പ്ലാനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ജനറല്‍ മാനേജരായി മലയാളിയെ നിയമിക്കുന്നു. മലയാളിയായ അജയ് തോമസിനെ ജനറല്‍ മാനേജരായി നിയമിക്കാനുള്ള അംഗീകാരം കുവൈറ്റ് സെന്‍ട്രല്‍ നല്‍കിയതായി കുവൈറ്റ് ഇന്റര്‍നാഷണല്‍ ബാങ്ക് അറിയിച്ചു.ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് പ്ലാനിംഗ ഡിപ്പാര്‍ട്ടിമെന്റില്‍ സീനിയര്‍ മാനേജരായും ആക്ടിംഗ് ജനറല്‍ മാനേജരായും അജയ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏകദേശം 20 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് ഇദ്ദേഹത്തിന് ഈ മേഖലയില്‍ ഉള്ളത്. അജയ് തോമസിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് അദ്ദേഹത്തെ ഉയര്‍ന്ന പദവിയില്‍ നിയമിക്കാന്‍ തീരുമാനിച്ചതെന്ന് കുവൈറ്റ് ഇന്റര്‍നാഷണല്‍ ബാങ്ക് അറിയിച്ചു. ബാങ്കിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളില്‍ പ്രധാനിയാണ് ഈ തൊടുപുഴക്കാരന്‍ . പിതാവ് എംഎം തോമസ് അഡ്വക്കേറ്റാണ്. തൊടുപുഴ ന്യൂമാന്‍ കോളേജ് റിട്ട.പ്രൊഫ കൊച്ചുത്രേസ്യയാണ് മാതാവ് .ഭാര്യ ഗ്രേസ്, മക്കള്‍ ; തോമസ്, തെരേസ ( ഭവന്‍സ് സ്‌കൂള്‍ അബ്ബാസിയ)Kerala

Gulf


National

International