ഉപരോധം നാലുമാസം പിന്നിടുമ്പോഴും സ്വയംപര്യാപ്തതയോടെ ഖത്തര്‍timely news image

ദോഹ: തീവ്രവാദ ബന്ധം ആരോപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം നാലുമാസം പൂര്‍ത്തിയായി. ഉപരോധം തുടരുമ്പോഴും വെല്ലുവിളികളെ അതിജീവിച്ച് സ്വയംപര്യാപ്തതയോടെ മുന്നോട്ടുപോവുകയാണ് ഖത്തര്‍. രാജ്യത്തെ പ്രവാസികളും പൗരന്മാരും ഉള്‍പ്പെടെ 26 ലക്ഷത്തോളംവരുന്ന ജനജീവിതത്തെ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കം ബാധിക്കരുതെന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മാര്‍ഗനിര്‍ദേശത്തിലൂടെയാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. പ്രതിസന്ധികളിലും പ്രവാസികളോടുള്ള ഖത്തറിന്റെ കരുതലും സ്‌നേഹവും സംരക്ഷണവും ഉറപ്പാക്കിയാണ് ഭരണനേതൃത്വം ഓരോ നടപടിയും സ്വീകരിക്കുന്നത്. ഉപരോധം നാലുമാസം പിന്നിടുമ്പോഴും ജനജീവിതം സാധാരണനിലയില്‍ തുടരുന്നുണ്ടെന്നാണ് പ്രവാസികളടക്കം പറയുന്നത്.Kerala

Gulf


National

International