കൗമാരകാലത്തും വലുതായപ്പോഴും പരിചയമുള്ളവരും അല്ലാത്തതുമായ പുരുഷന്‍മാരുടെ ലൈംഗികാതിക്രമത്തിന് ഞാന്‍ ഇരയായിട്ടുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സജിതാ മഠത്തില്‍timely news image

താന്‍ ലൈംഗിക അതിക്രമത്തിന്‌ ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍. പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന്‌ സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന �മി ടൂ� ക്യംപെയ്‌നിന്റെ ഭാഗമായാണ്‌ സജിതയുടെ വെളിപ്പെടുത്തല്‍. ലൈംഗിക പീഡനങ്ങള്‍ പെട്ടന്ന്‌ സംഭവിക്കുന്ന ഒന്നല്ലെന്നും പലരും മന:പൂര്‍വ്വം ചെയ്യുന്നതാണെന്നും ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ മിണ്ടാതിരിക്കരുതെന്നും സജിത ഫെയ്‌സ്‌ബുക്കിലൂടെ വ്യക്തമാക്കി. കൗമാരകാലത്തും വലുതായപ്പോഴും പരിചയമുള്ളവരും അല്ലാത്തതുമായ പുരുഷന്‍മാരുടെ ലൈംഗികാതിക്രമത്തിന്‌ ഞാന്‍ ഇരയായിട്ടുണ്ട്‌. ലൈംഗികാതിക്രമം അനിവാര്യമോ അപകടമോ അല്ല, അത്‌ ബോധപൂര്‍വം അറിഞ്ഞുകൊണ്ടുതന്നെ സംഭവിക്കുന്നതാണെന്ന്‌ നിങ്ങള്‍ക്കറിയാം.Kerala

Gulf


National

International