പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ല: മനസ് തുറന്ന് മല്ലിക സുകുമാരന്‍timely news image

മക്കളായ പൃഥ്വിരാജിനും ഇന്ദ്രജിത്തിനു ഒപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന്‌ മനസ്‌ തുറന്ന്‌ അമ്മ മല്ലികാ സുകുമാരന്‍. അഭിനയ രംഗത്തേക്ക്‌ തിരിച്ചെത്തുകയാണെങ്കില്‍ ഇന്ദ്രനും പൃഥ്വിക്കുമൊപ്പം അഭിനയിക്കാന്‍ തനിക്ക്‌ താല്‍പ്യമില്ലെന്ന്‌ ഉറപ്പിച്ച്‌ പറയുകയാണ്‌ മല്ലിക. ഞങ്ങള്‍ ഒരുമിച്ച്‌ ഒരേസിനിമയില്‍ അഭിനയിക്കാതിരിക്കാനാണ്‌ കൂടുതല്‍ ശ്രമിക്കുന്നത്‌. അമ്മയും മക്കളും കൂടെ അഭിനയിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ എന്നുള്ള നാട്ടുകാരുടെ ചോദ്യം ഭയന്നാണ്‌ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന്‌ മല്ലിക സുകുമാരന്‍ പറയുന്നു.ചെറിയൊരു ഇടവേളക്ക്‌ ശേഷം വീണ്ടും സിനിമയിലും സീരിയലിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്‌ നടി മല്ലികാ സുകുമാരന്‍. ഖത്തറിലെ ഹോട്ടല്‍ ബിസിനസൊക്കെ അവസാനിപ്പിച്ച്‌ കേരളത്തിലേക്ക്‌ മടങ്ങുകയാണ്‌. രമേഷ്‌ പിഷാരടി സംവിധാനം ചെയ്യുന്ന പടത്തില്‍ നല്ലൊരു വേഷമുണ്ടെന്നും മല്ലിക പറയുന്നു.Kerala

Gulf

  • ബലിപ്പെരുന്നാൾ ഈമാസം 21ന്


    റിയാദ്: സൗദി അറേബ്യയില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോടതി അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ് 20 തിങ്കളാഴ്ച ഹജ്ജിന്‍റെ


National

International