കണ്ടീഷൻ കുറഞ്ഞ കെ എസ് ആർ ടി സി ബസ് കയറ്റത്തിൽ തള്ളണംtimely news image

    തൊടുപുഴ : കയറ്റം കയറില്ലാത്ത  കെ എസ് ആർ ടി സി  ബസ്  യാത്രക്കാർക്ക്  ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു .തൊടുപുഴയിൽ നിന്നും  രാവിലെ ഏഴിന്  ഉപ്പുകുന്നു  വഴി  തോപ്രാംകുടിക്കു  പോകുന്ന  ബസ്സാണ്  യാത്രക്കാർ  തള്ളേണ്ടി  വരുന്നത് .ഇടുക്കി ഭാഗത്തുള്ള  വിവിധ സർക്കാർ  ഓഫീസുകളിലെ  ജീവനക്കാരാണ്  യാത്രക്കാരിൽ  ഭൂരിഭാഗവും .ഉപ്പുകുന്നിലെ  കയറ്റത്തിലാണ്  കണ്ടീഷൻ  കുറവ് മൂലം  ബസ് നിൽക്കുന്നത് .തുടർന്ന് യാത്രക്കാരും  കണ്ടക്ടറും  ചേർന്ന്  ബസ്  തള്ളി കയറ്റം കയറ്റി യാത്ര തുടരും .പല ദിവസവും  ഈ പ്രശനം  ഉണ്ടാകുന്നു .കണ്ടിഷനുള്ള  ബസ്  അയക്കണമെന്ന് പല പ്രാവശ്യം  ആവശ്യപ്പെട്ടെങ്കിലും  അധികൃതർ  ചെവിക്കൊള്ളുന്നില്ലെന്നാണ്  യാത്രക്കാർ പറയുന്നത് .Kerala

Gulf


National

International