എട്ട്‌ വയസുകാരന്‍ കിണറ്റില്‍ വീണ്‌ മരണമടഞ്ഞു



timely news image

എട്ട്‌ വയസുകാരന്‍ കിണറ്റില്‍ വീണ്‌ മരണമടഞ്ഞു വാഴക്കുളം : എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വീടിനടുത്തുള്ള പഞ്ചായത്ത്‌ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവന ചരമേല്‍ സിജു ഫിലിപ്പിന്റെ മകന്‍ സിജിന്‍ (8) ആണ്‌ മരിച്ചത്‌. ബുധനാഴ്‌ച വൈകുന്നേരം 5.30ഓടെയാണ്‌ കുളത്തില്‍ നിന്ന്‌ കുട്ടിയെ കണ്ടെത്തിയത്‌. നാലരയോടെ വീട്ടില്‍ എത്തി സ്‌കൂള്‍ യൂണിഫോം മാറിയിട്ട്‌ പതിവ്‌ പോലെ പുറത്തിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ വീടിനടുത്തുള്ള കുളക്കരയില്‍ കുട്ടിയുടെ ചെരിപ്പും നിക്കറും കണ്ടെത്തുകയായിരുന്നു. വാഴക്കുളം പോലീസിന്റെ സാന്നിദ്ധ്യത്തില്‍ 20 അടിയോളം താഴ്‌ചയുള്ള കുളത്തില്‍ നിന്ന്‌ കുട്ടിയെ പുറത്തെടുത്ത്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30ന്‌ വാഴക്കുളം സെന്റ്‌ ജോര്‍ജ്ജ്‌ ഫൊറോന പള്ളിയില്‍. മാതാവ്‌ അജി കാലടി തിരുനനടത്തില്‍ കുടുംബാംഗം. ഏക സഹോദരി സിയോന വാഴക്കുളം സെന്റ്‌ ലിറ്റില്‍ തെരേസാസ്‌ സ്‌കൂള്‍ ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. ഇതേ സ്‌കൂളിലെ മൂന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായിരുന്നു സിജിന്‍.



Kerala

Gulf


National

International