സംസ്ഥാന സിവില്‍ സര്‍വ്വീസ്‌ നീന്തല്‍ മത്സരം 25-ാം വര്‍ഷവും ബേബി വര്‍ഗീസ്‌ ചാമ്പ്യന്‍timely news image

സംസ്ഥാന സിവില്‍ സര്‍വ്വീസ്‌ നീന്തല്‍ മത്സരം  25-ാം വര്‍ഷവും ബേബി വര്‍ഗീസ്‌ ചാമ്പ്യന്‍ തൊടുപുഴ : സംസ്ഥാന സിവില്‍ സര്‍വ്വീസ്‌ നീന്തല്‍ മത്സരത്തില്‍ പഞ്ചായത്ത്‌ വകുപ്പില്‍ അടിമാലി പെര്‍ഫോമന്‍സ്‌ ഓഡിറ്റ്‌ യൂണിറ്റില്‍ ജൂനിയര്‍ സൂപ്രണ്ടായി പ്രവര്‍ത്തിക്കുന്ന ബേബി വര്‍ഗീസിന്‌ രണ്ട്‌ സ്വര്‍ണ്ണം. തുടര്‍ച്ചയായി 25 വര്‍ഷവും സ്വര്‍ണ്ണമെഡല്‍ നേടി സിവില്‍ സര്‍വ്വീസ്‌ നീന്തലില്‍ ബേബി ശ്രദ്ധേയനായി. 1500 മീറ്റര്‍, 400 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ എന്നിവയിലാണ്‌ ഈ വര്‍ഷം സ്വര്‍ണ്ണമെഡലകുള്‍ നേടിയത്‌. തിരുവനന്തപുരം വാട്ടര്‍ വര്‍ക്‌സ്‌ സ്വിമ്മിംഗ്‌ പൂളിലാണ്‌ മത്സരം നടന്നത്‌. വീടിനോട്‌ ചേര്‍ന്ന്‌ നീന്തല്‍ക്കുളം നിര്‍മ്മിച്ച്‌ സ്വന്തം പരിശീലനത്തോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വര്‍ഷങ്ങളായി ബേബി വര്‍ഗീസ്‌ പരിശീലനം നല്‍കി വരുന്നു. ഇതിനോടകം നൂറുകണക്കിന്‌ കുട്ടികളാണ്‌ വണ്ടമറ്റം അക്വാറ്റിക്‌ സെന്ററില്‍ നീന്തല്‍ പരിശീലിച്ചത്‌. ഇടുക്കി ജില്ലാ അക്വാറ്റിക്‌ അസോസിയേഷന്‍ സെക്രട്ടറി, സംസ്ഥാന അക്വാറ്റിക്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.      Kerala

Gulf


National

International