ഗെയിലിന്റെ പൈപ്പിടല്‍ ജോലികള്‍ വീണ്ടും പുനരാരംഭിച്ചു; സ്ഥലത്ത് കനത്ത സുരക്ഷtimely news image

മുക്കം : മുക്കത്തെ ഗെയിലിന്റ പൈപ്പിടല്‍ ജോലികള്‍ വീണ്ടും ആരംഭിച്ചു. പൈപ്പിടലിനായി സ്ഥലത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള ജോലികളാണ് ആരംഭിച്ചത്. ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പദ്ധതി പ്രദേശത്ത് കനത്ത സുരക്ഷയേര്‍പ്പെടുത്തിയാണ് പണികള്‍ തുടങ്ങിയിരിക്കുന്നത്. അതേസമയം ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുക്കത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം സമരക്കാര്‍ അക്രമിച്ചതോടെ ഇന്നലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. വൈകിട്ട് മുക്കം പോലീസ് സ്‌റ്റേഷനു മുന്നില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നഗരത്തിന്റെ മറ്റു മേഖലകളിലേക്കും വ്യാപിച്ചു. പ്രതിഷേധക്കാര്‍ പോലീസ് വാഹനം തല്ലിത്തകര്‍ത്തു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് നാട്ടുകാര്‍ക്ക് നേരെ ഗ്രനേഡ് ഉപയോഗിച്ചു. ചിതറിയോടിയ പ്രതിഷേധക്കാര്‍ പലയിടത്തും പൊലീസിനു നേരെ തിരിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കല്ലേറുകൊണ്ട് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശ്യാം കുമാറിന് പരിക്കേറ്റു. പോലീസ് അറസ്റ്റ് ചെയ്തവരെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് എം.ഐ ഷാനവാസ് എം.പി, മുന്‍ എം.എല്‍.എ മോയിന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ ഉപവാസമിരുന്നു. അതിനിടെ സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വലിയ സംഘര്‍ഷമായി മാറുകയായിരുന്നു.ഇതേത്തുടര്‍ന്നാണ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതിനിടെ ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ഡിജിഎം എം.വിജു പറഞ്ഞു. പദ്ധതിയില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല. പദ്ധതിക്കെതിരെയുള്ളത് കുപ്രചാരമാണെന്നും വിജു പറഞ്ഞു. മുക്കത്ത് പ്രശ്‌നം സങ്കീര്‍ണമാക്കാന്‍ ചിലര്‍ ശ്രമിച്ചു. എന്നാല്‍ സര്‍ക്കാര്‍ പിന്തുണ ഗെയിലിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.Kerala

Gulf


National

International