സ്‌പെയിനിലെ പ്രീസീസണില്‍ പങ്കെടുത്ത ഉഗാണ്ട താരത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ്timely news image

ഐഎസ്‌എല്ലിന്‌ ഈ മാസം പതിനേഴിന്‌ കൊച്ചിയില്‍ കിക്കോഫ്‌ ആരംഭിക്കാനിരിക്കെ പുതിയ താരങ്ങള്‍ക്ക്‌ പിന്നാലെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. ഉഗാണ്ടയുടെ മിഡ്‌ഫീല്‍ഡര്‍ കെസിറോണ്‍ കിസിറ്റോയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ നോട്ടമിട്ടിരിക്കുന്ന താരം. കെനിയന്‍ ക്ലബ്ബ്‌ എഎഫ്‌സി ലിയോപാര്‍ഡുമായി കിസിറ്റോക്ക്‌ കരാര്‍ നിലനില്‍ക്കുന്നുണ്ട്‌. ഇത്‌ ട്രാന്‍സ്‌ഫര്‍ പ്രശ്‌നം സൃഷ്ടിക്കും. കെനിയന്‍ ക്ലബ്ബുമായി ബ്ലാസ്‌റ്റേഴ്‌സ്‌ അധികൃതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. ഒരു വര്‍ഷം കൂടി കിസിറ്റോക്ക്‌ ലിയോപാര്‍ഡുമായി കരാറുണ്ട്‌. എന്നാല്‍, ചര്‍ച്ച പോസിറ്റീവാണെങ്കില്‍ താരത്തെ വിട്ടു നല്‍കുമെന്ന്‌ കെനിയന്‍ ക്ലബ്ബ്‌ ചെയര്‍മാന്‍ ഡാന്‍ മുലെ വ്യക്തമാക്കി. സ്‌പെയ്‌നില്‍ നടന്ന പ്രീസീസണ്‍ പരിശീലന ക്യാമ്പില്‍ കിസിറ്റോ പങ്കെടുത്തിരുന്നു. ഇത്‌ കെനിയന്‍ ക്ലബ്ബിന്റെ അനുമതിയില്ലാതെയാണ്‌. ഈ വിഷയത്തില്‍ താരത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആലോചിച്ചെങ്കിലും ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ്‌ ഒടുവില്‍ തീരുമാനിച്ചിരിക്കുന്നതെന്ന്‌ ഡാന്‍ പറഞ്ഞു. ബ്ലാസ്‌റ്റേഴ്‌സ്‌ ഏഴ്‌ വിദേശ കളിക്കാരെയാണ്‌ ഇതിനകം ടീമിലെത്തിച്ചിട്ടുള്ളത്‌. ഐഎസ്‌എല്‍ ചട്ടപ്രകാരം എട്ട്‌ വിദേശികളെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താം. അതേസമയം ഐഎസ്‌എല്ലിന്റെ ഉദ്‌ഘാടന മത്സരം കൊല്‍ക്കത്തയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ മാറ്റിയതായി ഇന്നലെ ഐഎസ്‌എല്‍ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമാണ്‌ ഉദ്‌ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ഐഎസ്‌എല്‍ സെമിഫൈനല്‍, ഫൈനല്‍ വേദികള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ്‌ പുതിയ മാറ്റം. ഇത്തവണ ഐഎസ്‌എല്‍ ഫൈനല്‍ കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചതോടെയാണ്‌ ഉദ്‌ഘാടന മല്‍സരം കൊച്ചിയിലേക്ക്‌ മാറ്റിയതെന്നാണ്‌ ഔദ്യോഗിക വിശദീകരണം. ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌ ഫൈനല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ്‌ ഐഎസ്‌എല്‍ മാമാങ്കത്തിന്റേയും കലാശപ്പോര്‌ കൊല്‍ക്കത്തയ്‌ക്കു ലഭിക്കുന്നത്‌. ഇതാദ്യമായാണ്‌ കൊല്‍ക്കത്ത ഐഎസ്‌എല്‍ ഫൈനലിന്‌ വേദിയാകുന്നത്‌.Kerala

Gulf


National

International