ക്രിക്കറ്റ് ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും കുശാഗ്ര ബുദ്ധികളായ രണ്ട് താരങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തി ആശിഷ് നെഹ്‌റtimely news image

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടംകൈയന്‍ പേസര്‍മാരിലൊരാളായ ആശിഷ്‌ നെഹ്‌റ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ ജീവിതത്തില്‍ നിന്നും കഴിഞ്ഞദിവസം വിടപറഞ്ഞിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ആദ്യ 20 മത്സരത്തോടുകൂടിയാണ്‌ താരം ക്രിക്കറ്റ്‌ ലോകത്ത്‌ നിന്ന്‌ വിടവാങ്ങിയത്‌. ഇരുപത്‌ വര്‍ഷത്തോളം നീണ്ട ക്രിക്കറ്റ്‌ ജീവിതമായിരുന്നു ആശിഷ്‌ നെഹ്‌റയുടേത്‌. മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ്‌ ഗാംഗുലി, രാഹുല്‍ ദ്രാവിഡ്‌, വി.വി.എസ്‌ ലക്ഷ്‌മണ്‍, വിരേന്ദര്‍ സേവാഗ്‌, എം.എസ്‌ ധോണി, അജയ്‌ ജഡേജ, സഹീര്‍ ഖാന്‍, അനില്‍ കുംബ്ലെ, വിരാട്‌ കൊഹ്‌ലി തുടങ്ങിയ നിരവധി പ്രഗത്ഭര്‍ക്കൊപ്പമായിരുന്നു നെഹ്‌റയുടെ കരിയര്‍. തന്റെ കളിജീവിതത്തില്‍ കണ്ട ഏറ്റവും കുശാഗ്ര ബുദ്ധിക്കാരായ രണ്ട്‌ താരങ്ങളുടെ പേരുകള്‍ വിടവാങ്ങലിന്‌ മുന്‍പായി താരം വെളിപ്പെടുത്തുകയുണ്ടായി. പ്രിയ താരങ്ങള്‍ ആരൊക്കെയെന്ന ചോദ്യത്തോട്‌ പ്രതികരിക്കവെയാണ്‌ ക്രിക്കറ്റില്‍ രണ്ട്‌ അഗ്രഗണ്യന്മാരെ താന്‍ കണ്ടിട്ടുണ്ടൈന്ന്‌ നെഹ്‌റ പറയുന്നത്‌. �അജയ്‌ ജഡേജയും എം.എസ്‌ ധോണിയുമാണ്‌ എന്നെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റിലെ ബുദ്ധി രാക്ഷസന്‍മാര്‍. ഞാന്‍ ഇതുവരെ ഇടപഴകിയിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും മിടുക്കര്‍ അവരാണെന്നും താരം പറയുന്നു.Kerala

Gulf


National

International