ആഡംബര ഭവന നിര്‍മ്മാണ തട്ടിപ്പ്; പ്രമുഖ ടെന്നീസ് താരം മരിയ ഷറപ്പോവയ്‌ക്കെതിരെ എഫ്‌ഐആര്‍timely news image

ആഡംബര ഭവനനിര്‍മ്മാണ തട്ടിപ്പുകേസില്‍ ടെന്നീസ്‌ താരം മരിയ ഷറപ്പോവയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. ഷറപ്പോവയ്‌ക്കും ഗുഡ്‌ഗാവ്‌ ആസ്ഥാനമായുള്ള നിര്‍മാണ കമ്പനിയായ ഹോംസ്റ്റഡ്‌ ഇന്‍ഫ്രാസ്‌ട്രക്‌ച്ചറിനുമെതിരെയുമാണ്‌ കേസ്‌. ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി മജിസ്‌ട്രേറ്റ്‌ രാജേഷ്‌ മാലികാണ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്‌. നിര്‍മാതാക്കളുടെ വഞ്ചനയ്‌ക്കിരയായെന്ന്‌ കാണിച്ച്‌ ഗുഡ്‌ഗാവ്‌ സ്വദേശിയായ ഭാവന അഗര്‍വാള്‍ നല്‍കിയ പരാതിയിലാണ്‌ കോടതിയുടെ നിര്‍ദേശം. 2016 ല്‍ പൂര്‍ത്തിയാകുമെന്ന്‌ പറഞ്ഞ ഭവനപദ്ധതി ഇതുവരെയും നടന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഭാവന കോടതിയെ സമീപിച്ചത്‌. ഭാവന മുന്‍കൂട്ടി ഫല്‍റ്റ്‌ ബുക്ക്‌ ചെയ്‌തിരുന്നു. അതേസമയം ഗുരുഗ്രാമിലെ ആഡംബര ഭവന പദ്ധതിയെ ഷറപ്പോവ പിന്തുണച്ചതായും പദ്ധതിക്ക്‌ ഷറപ്പോവയുടെ പേരിട്ടത്‌ തെറ്റിധാരണ സൃഷ്ടിച്ചെന്നും കോടതി നിരീക്ഷിച്ചു. ഒരു ഫ്‌ലാറ്റിന്‌ 50 ലക്ഷത്തോളം രൂപ വീതമാണ്‌ നിര്‍മാതാക്കള്‍ ഈടാക്കിയിട്ടുള്ളത്‌. ആരോപിതരായ കമ്പനിയുടെ ലൈസന്‍സും മറ്റു രേഖകളും പരിശോധിച്ച്‌ വരികയാണ്‌. കൃതൃമം നടന്നിട്ടുണ്ടെന്ന്‌ തെളിഞ്ഞാല്‍ പ്രതികള്‍ക്കെതിരെ കേസെടുക്കുമെന്നും കോടതി പറഞ്ഞു. നേരത്തെ അമ്രാപലി ഗ്രൂപ്പിന്റെ ബ്രാന്‍ഡ്‌ അംബാസഡറും ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റനുമായ എംഎസ്‌ ധോണിയും സമാന തട്ടിപ്പില്‍ കുടുങ്ങിയിരുന്നു. അമ്രാപലിയുടെ ഭവനപദ്ധതിയില്‍ കാലതാമസം വന്നതിനെത്തുടര്‍ന്ന്‌ ധോണി ബ്രാന്‍ഡ്‌ അംബാസഡര്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. പിന്നീട്‌ താരം ബ്രാന്‍ഡ്‌ അംബാസഡര്‍ സ്ഥാനം രാജിവെക്കുകയും ചെയ്‌തിരുന്നു.Kerala

Gulf


National

International