ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി പ്രകാശനം ഇന്ന് വൈകിട്ട് കൊച്ചിയിലെ ലുലുമാളില്‍timely news image

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ലീഗ്‌ നാലാം സീസണിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി ഇന്ന്‌ കൊച്ചിയിലും കോഴിക്കോടും പ്രകാശനം ചെയ്യും. കൊച്ചിയില്‍ വൈകിട്ട്‌ നാലിന്‌ ലുലുമാളിലാണ്‌ പ്രകാശനം. കോച്ച്‌ റെനെ മ്യൂളന്‍സ്റ്റീന്‍, സൂപ്പര്‍താരം ഇയാന്‍ ഹ്യൂം, റിനോ ആന്റോ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇതേസമയം തന്നെ സി.കെ വിനീത്‌, കെ. പ്രശാന്ത്‌ എന്നിവരുടെ സാന്നിധ്യത്തില്‍ കോഴിക്കോട്‌ ഹൈലൈറ്റ്‌ മാളിലും ജേഴ്‌സി പ്രകാശനം ചെയ്യും. ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി ലോകോത്തര ബ്രാന്‍ഡായ അഡ്‌മിറലാണ്‌ നിര്‍മിക്കുന്നത്‌. ലോകത്തിലെ മികച്ച പല കായിക ടീമുകള്‍ക്കും കിറ്റുകള്‍ നിര്‍മ്മിച്ച്‌ കൊടുത്തുള്ള ബ്രാന്‍ഡ്‌ ആണ്‌ അഡ്‌മിറല്‍.ബ്ലാസ്‌റ്റേഴ്‌സിലെ താരങ്ങളെയും കോച്ചിനേയും പോലെ മാഞ്ചസ്റ്ററില്‍ നിന്നാണ്‌ അഡ്‌മിറലും വരുന്നത്‌. അഡ്‌മിറല്‍ സ്‌പോര്‍ട്‌സ്‌ കമ്പനി മാഞ്ചസ്റ്ററിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഒമ്പതോളം രാജ്യങ്ങളുടെ ജേഴ്‌സിയും മുപ്പതിലധികം സ്‌പോര്‍ട്‌സ്‌ ക്ലബുകളുടെ ജേഴ്‌സിയും സ്‌പോണ്‍സര്‍ ചെയ്യുന്ന വലിയ കമ്പനി തന്നെയാണ്‌ അഡ്‌മിറല്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്‌, ലീഡ്‌സ്‌ യുണൈറ്റഡ്‌, ഇംഗ്ലണ്ട്‌ ഫുട്‌ബോള്‍ ടീം തുടങ്ങിയവര്‍ക്ക്‌ ജേഴ്‌സി ഒരുക്കിയിട്ടുള്ള അഡ്‌മിറല്‍ ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ്‌ ഇംഗ്ലണ്ട്‌ ടീമുകള്‍ക്കും ജേഴ്‌സി ഒരുക്കിയിട്ടുണ്ട്‌. 2000 മുതല്‍ 2008 വരെ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീമിന്റെ ജേഴ്‌സി അഡ്‌മിറലായിരുന്നു സ്‌പോണ്‍സര്‍ ചെയ്‌തത്‌. സച്ചിന്‌ ഉടമസ്ഥാവകാശമുള്ള കബഡി ടീമായ തമിഴ്‌ തലൈവാസിന്റെ ജേഴ്‌സിയും ഇപ്പോള്‍ അഡ്‌മിറല്‍ ആണ്‌ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌. ആ ബന്ധമാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ജേഴ്‌സിയിലേക്കും എത്തിച്ചിരിക്കുന്നത്‌. തമിഴ്‌ തലൈവാസിനേയും സച്ചിനും അഡ്‌മിറലും മഞ്ഞ ജേഴ്‌സിയിലായിരുന്നു അണിയിച്ചൊരുക്കിയത്‌. 2014ലും 2015ലും ജെര്‍മന്‍ കമ്പനി ആയ ജൗമ ആയിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്‌തത്‌. 2016ല്‍ മുത്തൂറ്റ്‌ എന്ന ടൈറ്റില്‍ സ്‌പോണ്‍സര്‍ മാത്രമേ നിലനിന്നുള്ളൂ. പുതിയ സീസണിലും മുത്തൂറ്റ്‌ ടൈറ്റില്‍ സ്‌പോണ്‍സര്‍ ആയി ഉണ്ടാകും. അതേസമയം പുതിയ സീസണിനായി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിദേശ താരങ്ങള്‍ കൊച്ചിയിലേക്ക്‌ എത്തിക്കൊണ്ടിരിക്കുകയാണ്‌. സൂപ്പര്‍താരമായ ഇയാന്‍ ഹ്യൂം ഇന്നലെ കൊച്ചിയില്‍ എത്തിച്ചേന്നു. തിങ്കളാഴ്‌ച്ചയോടു കൂടി മാഞ്ചസ്റ്റര്‍ താരമായ ദിമിതര്‍ ബെര്‍ബറ്റോവും എത്തിച്ചേരും. ഇതിനിടെ ഐഎസ്‌എല്ലിന്റെ ഉദ്‌ഘാടന മത്സരം കൊല്‍ക്കത്തയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ മാറ്റിയതായി ഐഎസ്‌എല്‍ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമാണ്‌ ഉദ്‌ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ഐഎസ്‌എല്‍ സെമിഫൈനല്‍, ഫൈനല്‍ വേദികള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ്‌ പുതിയ മാറ്റം. ഇത്തവണ ഐഎസ്‌എല്‍ ഫൈനല്‍ കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചതോടെയാണ്‌ ഉദ്‌ഘാടന മല്‍സരം കൊച്ചിയിലേക്ക്‌ മാറ്റിയതെന്നാണ്‌ ഔദ്യോഗിക വിശദീകരണം. ഫിഫ അണ്ടര്‍ 17 ലോകകപ്പ്‌ ഫൈനല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ്‌ ഐഎസ്‌എല്‍ മാമാങ്കത്തിന്റേയും കലാശപ്പോര്‌ കൊല്‍ക്കത്തയ്‌ക്കു ലഭിക്കുന്നത്‌. ഇതാദ്യമായാണ്‌ കൊല്‍ക്കത്ത ഐഎസ്‌എല്‍ ഫൈനലിന്‌ വേദിയാകുന്നത്‌.Kerala

Gulf


National

International