ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; ഒരു മികച്ച ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്ന് ജീത്തു ജോസഫ്timely news image

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ്‌ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ആദി എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ്‌ തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ പോസ്റ്റര്‍ പുറത്തുവിട്ടത്‌. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണെന്നും ഒരു മികച്ച ചിത്രം പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്നും സംവിധായകന്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു ആദിയുടെ ചിത്രീകരണത്തിനിടെ പ്രണവ്‌ മോഹന്‍ലാലിന്‌ പരിക്കേറ്റ്‌ ചിത്രീകരണം മുടങ്ങിയെന്ന്‌ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രണവിന്‌ കാര്യമായി പരിക്കേറ്റിട്ടില്ലെന്നും രണ്ട്‌ ദിവസത്തെ വിശ്രമത്തിന്‌ ശേഷം ചിത്രീകരണം വീണ്ടും ആരംഭിക്കാന്‍ പോവുകയാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ റിലീസിങ്‌ മുന്നോടിയായി ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌ വന്നിരിക്കുകയാണ്‌. വലിയ പ്രതീക്ഷയോടെയാണ്‌ ആരാധകര്‍ പ്രിയതാരത്തിന്റെ മകന്റെ ചിത്രത്തിനായി കാത്തിരിക്കുന്നത്‌.Kerala

Gulf


National

International