വിനയനെ ഒറ്റപ്പെടുത്താന്‍ ഞാനും കൂട്ടുനിന്നു; അതില്‍ ഇപ്പോഴും കുറ്റബോധം ഉണ്ട്: ജോസ് തോമസ്timely news image

ഫെഫ്‌കയില്‍ അംഗമായിരുന്ന സമയത്ത്‌ വിനയനെ ഒറ്റപ്പെടുത്തിയ സംഭവത്തില്‍ തനിക്ക്‌ ഇപ്പോഴും കടുത്ത കുറ്റബോധമുണ്ടെന്ന്‌ സംവിധായകന്‍ ജോസ്‌ തോമസ്‌. വിനയന്റെ ഏറ്റവും പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പൂജ വേളയിലാണ്‌ ജോസ്‌ തോമസിന്റെ വെളിപ്പെടുത്തല്‍. ഫെഫ്‌കയില്‍ നിന്ന്‌ താന്‍ പ്രശ്‌നം നേരിട്ടപ്പോള്‍ സഹായിക്കാന്‍ വിനയന്‍ മാത്രമാണ്‌ ഉണ്ടായിരുന്നതെന്നും ജോസ്‌ തോമസ്‌ കൂട്ടിച്ചേര്‍ത്തു. ജോസ്‌ തോമസിന്റെ വാക്കുകള്‍ വിനയന്‍ ഭീകരവാദിയാണെന്നാണ്‌ ഒരുകാലത്ത്‌ ഞാന്‍ കേട്ടത്‌. പക്ഷേ കാര്യങ്ങള്‍ മനസ്സിലാക്കിയതിന്‌ ശേഷം ആ ഫെഫ്‌കയില്‍ നിന്ന്‌ പടിയിറങ്ങി. അത്രമാത്രം കുറ്റബോധം ഉണ്ടായിരുന്നു. സത്യസന്ധനായ മനുഷ്യനെ ഉപദ്രവിക്കാന്‍ ഞാനും കൂട്ടുനിന്നതിന്റെ കുറ്റബോധം. പിന്നീട്‌ എന്റെ സിനിമയ്‌ക്ക്‌ പ്രശ്‌നം വന്നപ്പോള്‍ ഇവരൊന്നും എനിക്കൊപ്പം നിന്നില്ല. വിനയന്‍ മാത്രമാണ്‌ സഹായിച്ചത്‌. ഒരിക്കലും എന്നോട്‌ വൈരാഗ്യം പുലര്‍ത്തിയില്ല. ഒരു തീണ്ടാപ്പാടകലെ നിര്‍ത്തി ഒഴിവാക്കാന്‍ നോക്കിയപ്പോള്‍ ചങ്കൂറ്റത്തോടെ പിടിച്ചു നിന്ന വ്യക്തിയാണ്‌ വിനയന്‍. ഊമപ്പെണ്ണിന്‌ ഉരിയാടാ പയ്യന്‍ എന്ന ചിത്രം മറ്റൊരു നടനെ വച്ചാണ്‌ ചെയ്യേണ്ടിയിരുന്നത്‌. തിരക്കഥാകൃത്തിനെ ആ നടന്‍ മാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍, �എന്നാല്‍ നിങ്ങള്‍ മാറിക്കോളൂ, ഞാന്‍ മറ്റൊരു നായകനെ വച്ചോളാം� എന്ന്‌ ചങ്കൂറ്റത്തോടെ പറഞ്ഞ സംവിധായകനാണ്‌ വിനയന്‍. ഇന്ന്‌ മണിയുടെ ജീവിതത്തെ ആസ്‌പദമാക്കി അദ്ദേഹം ഒരു സിനിമ ചെയ്യുമ്പോള്‍ എല്ലാ ആശംസകളും ഞാന്‍ അര്‍പ്പിക്കുന്നു.Kerala

Gulf


National

International