പൃഥ്വി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു; മൂന്ന് മാസത്തെ ഒതുക്കിയിരുത്തലിന് ശേഷമാണ് അവന്‍ വീണ്ടും സിനിമയിലേക്ക് വന്നത്; മറ്റൊരാളുടെ ജീവിതം നശിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല: മല്ലിക സുകുമാരന്‍timely news image

തന്റെ ഭര്‍ത്താവ്‌ സുകുമാരനെ സിനിമയില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചവര്‍ മക്കളേയും സിനിമയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്ന്‌ മല്ലിക സുകുമാരന്‍ പറഞ്ഞു. വിനയന്‍ സംവിധാനം ചെയ്യുന്ന �ചാലക്കുടിക്കാരന്‍ ചങ്ങാതി� എന്ന ചിത്രത്തിന്റെ പൂജാവേളയിലായിരുന്നു മല്ലിക മനസ്‌ തുറന്നത്‌. പൃഥ്വിയുടേയും ഇന്ദ്രജിത്തിന്റേയും സിനിമാ ജീവിതത്തിന്‌ തുടക്കമിട്ടത്‌ വിനയനാണെന്ന്‌ മല്ലിക പറഞ്ഞു. അദ്ദേഹമില്ലെങ്കില്‍ ഇന്ദ്രജിത്ത്‌ ഒരു സോഫ്‌റ്റ്‌ വെയര്‍ കമ്പനിയില്‍ ജോലിനോക്കുകയും പൃഥ്വി ഓസ്‌ട്രേലിയയിലേക്ക്‌ തിരിച്ചുപോകുകയോ ചെയ്യുമായിരുന്നുവെന്ന്‌ മല്ലിക പറഞ്ഞു. മല്ലിക സുകുമാരന്റെ വാക്കുകള്‍: �ഞാനിവിടെ വരാന്‍ രണ്ട്‌ കാരണങ്ങളുണ്ട്‌. എന്റെ മക്കളുടെ ജീവിതത്തിലെ രണ്ട്‌ പ്രധാനസന്ദര്‍ഭങ്ങളില്‍ അവരെ കൈ പിടിച്ച്‌ വീണ്ടും മുന്നിലേക്ക്‌ ആനയിച്ചത്‌ വിനയന്‍ സാര്‍ ആണ്‌. ഒന്ന്‌ എന്റെ മൂത്തമകന്‍ ഇന്ദ്രജിത്ത്‌. അവനെ നടനാക്കി മാറ്റിയത്‌ വിനയന്റെ സിനിമയിലൂടെയാണ്‌. ഒരു പ്രത്യേകഘട്ടത്തില്‍ സുകുമാരനില്‍ തുടങ്ങിയ വനവാസജീവിതം പൃഥ്വിരാജിലേയ്‌ക്കും തുടരാന്‍ ശ്രമമുണ്ടായി. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന്‌ മാപ്പ്‌ പറയണമെന്ന്‌ അവര്‍ പറയുകയുണ്ടായി. മാപ്പ്‌ എന്ന വാക്കു തന്നെ പറയണമെന്നും ഖേദം എന്നുപോരെന്നും അവര്‍ തീര്‍ത്തുപറഞ്ഞു. അങ്ങനെ മൂന്നുമാസത്തെ ഒതുക്കിയിരുത്തലിന്‌ ശേഷം അത്ഭുതദ്വീപ്‌ സിനിമയുമായാണ്‌ പൃഥ്വിരാജ്‌ മടങ്ങിയെത്തുന്നത്‌. ഈ പ്രതിസന്ധി ഘട്ടങ്ങളില്‍ �ഞാന്‍ തിരിച്ചങ്ങ്‌ ഓസ്‌ട്രേലിയയിലേക്ക്‌ പൊയ്‌ക്കോട്ടെ അമ്മേ എന്ന്‌ പൃഥ്വി എന്നോട്‌ ചോദിച്ചപ്പോള്‍ , ഞാന്‍ ഒറ്റക്കാര്യമേ ചോദിച്ചൊള്ളൂ..�നീ ഓറിയന്റേഷന്‍ കോഴ്‌സ്‌ വരെ മുടക്കി സിനിമയില്‍ അഭിനയിച്ചത്‌ ഇവിടെ തുടര്‍ന്ന്‌ നില്‍ക്കണമെന്ന ആഗ്രഹത്തിലാണോ അതോ വെറുതെ വന്നു തിരിച്ചുപോകുവാനാണോ�. അപ്പോള്‍ പൃഥ്വി പറഞ്ഞു �ഞാന്‍ വന്നത്‌ നില്‍ക്കാന്‍ തന്നെയാണ്‌�. അങ്ങനെയെങ്കില്‍ ഇവിടെ നിന്നാല്‍ മതിയെന്ന്‌ ഞാനും പൃഥ്വിയോട്‌ പറഞ്ഞു. ആ വാക്കുകള്‍ എന്റെ മകന്‌ ഒരു ധൈര്യവും മാനസികബലവും നല്‍കിയെന്ന്‌ ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ആ സമയത്താണ്‌ അത്ഭുതദ്വീപ്‌ എന്ന സിനിമയിലൂടെ പൃഥ്വിയെ വീണ്ടും സിനിമാരംഗത്തേക്ക്‌ കൊണ്ടുവരുന്നത്‌. അവിടെ നിന്നും പൃഥ്വിരാജിന്‌ പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വിനയന്‍ സാറിന്റെ ധൈര്യപൂര്‍വമായ ഈ നേതൃത്വം നല്‍കല്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ദ്രജിത്ത്‌ അമേരിക്കയിലെ ഒരു സോഫ്‌റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്‌തേനെ, പൃഥ്വിരാജ്‌ തിരിച്ചങ്ങ്‌ ഓസ്‌ട്രേയിലയ്‌ക്കും പോയേനെ. ഒരുപാട്‌ കടപ്പാടുണ്ട്‌ വിനയന്‍ സാറിനോട്‌. അങ്ങനെയുള്ളവര്‍ക്ക്‌ ശത്രുതയും കൂടും. എന്നാല്‍ ആ ശത്രുതയില്‍ നിന്നും വിജയശ്രീലാളിതനായി തിരിച്ചുവരുമെന്ന്‌ ഉറപ്പാണ്‌. കാരണം നമ്മള്‍ സത്യത്തിന്‌ വേണ്ടി പോരാടുന്നവരാണ്‌. മറ്റൊരാളെ വേദനിപ്പിക്കാനോ അവരുടെ ജീവിതം അവസാനിപ്പിക്കാനോ നമ്മള്‍ ശ്രമിക്കാറില്ല.� മല്ലിക സുകുമാരന്‍ പറഞ്ഞു.Kerala

Gulf


National

International