ഇന്ത്യയുടെ വിജയം നേട്ടമായത് പാകിസ്താന്timely news image

ല്‌!ഹി : ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20 മത്സരത്തിന്‌ ടീം ഇന്ത്യ ഇറങ്ങിയപ്പോള്‍ പാകിസ്‌താന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു ഇന്ത്യ ജയിക്കാന്‍. കാരണം ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ പാകിസ്‌താന്‌ ഒന്നാം സ്ഥാനത്ത്‌ എത്തണമെങ്കില്‍ ഇന്ത്യ പരമ്പര തൂത്തുവാരണമായിരുന്നു. ഇന്നലെ ന്യൂസിലാന്‍ഡിനെതിരായ പരമ്പര ഇന്ത്യ ജയിച്ചതോടെ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ന്യൂസിലാന്‍ഡ്‌ രണ്ടാം സ്ഥാനത്തേക്ക പിന്‍വലിയുകയും പാകിസ്‌താന്‍ ഒന്നാം സ്ഥാനത്തേക്ക്‌ കുതിച്ചുകയറുകയും ചെയ്‌തു. ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പര (30)സ്വന്തമാക്കി ഒന്നാം സ്ഥാനം നേടുവാനുള്ള തയ്യാറെടുപ്പിലായിരുന്നു പാകിസ്‌താന്‍. ഇതിനിടെയിലാണ്‌ ന്യൂസിലാന്‍ഡ്‌ ഇന്ത്യയോട്‌ തോല്‍വി വഴങ്ങിയത്‌. നിലവില്‍ ന്യൂസിലാണ്ട്‌ രണ്ടാം സ്ഥാനത്തും വെസ്റ്റിന്‍ഡീസ്‌ മൂന്നാം സ്ഥാനത്തുമാണ്‌. ഇംഗ്ലണ്ട്‌ നാലാം സ്ഥാനത്ത്‌ നില്‍ക്കുമ്പോള്‍ ഇന്ത്യ അഞ്ചാമതാണ്‌. അതേസമയം ബംഗ്ലാദേശിനെതിരെ ട്വന്റി20 പരമ്പര 20നു സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ആറാം സ്ഥാനത്ത്‌ നിലകൊള്ളുന്നു.Kerala

Gulf


National

International