ഒരു ക്യാച്ചെടുത്തത് രണ്ടു പേര്‍; മനീഷ് പാണ്ഡയുടെ വിക്കറ്റ് ബൗണ്ടറിക്കരികില്‍ ‘പറന്നും എറിഞ്ഞും’ പിടിച്ച് ന്യൂസിലാന്‍ഡ് താരങ്ങള്‍timely news image

തിരുവനന്തപുരം : ക്രിക്കറ്റില്‍ കിടന്നും പറന്നുമൊക്കെ ക്യാച്ചെടുക്കുന്നത്‌ നമ്മള്‍ കണ്ടിട്ടുണ്ട്‌. എന്നാല്‍ ഒരു ക്യാച്ച്‌ രണ്ട്‌ പേര്‍ ചേര്‍ന്നെടുക്കുന്നത്‌ ഒരുപക്ഷേ അപൂര്‍വ്വമായിരിക്കും. ഇന്ത്യന്യൂസിലാന്‍ഡ്‌ ഫൈനല്‍ ട്വന്റി20 യിലായിരുന്നു ഈ �അപൂര്‍വ്വ ക്യാച്ച്‌�. ഇന്ത്യന്‍ താരം മനീഷ്‌ പാണ്ഡയെ പുറത്താക്കാനായിരുന്നു ന്യൂസിലാന്റ്‌ താരങ്ങളുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗ്‌.ബൗണ്ടറി ലക്ഷ്യമാക്കി പാണ്ഡ്യ അടിച്ച ഷോട്ട്‌ ബൗണ്ടറി ലൈനിന്‌ അരികില്‍ നിന്നും പറന്ന്‌ പിടിയിലൊതുക്കിയ സാന്റനര്‍ നിലത്തു വീഴും മുമ്പ്‌ പന്ത്‌ അടുത്തുണ്ടായ കോളിന്‍ ഗ്രാന്റ്‌ഹോമിന്‌ എറിഞ്ഞു കൊടുക്കുകയായിരുന്നു. ഗ്യാലറിയില്‍ ഉണ്ടായ ഇന്ത്യന്‍ ആരാധകര്‍ പോലും ആ ക്യാച്ച്‌ കണ്ട്‌ കൈയ്യടിച്ചു പോയി. മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ ആറ്‌ വിക്കറ്റിന്‌ ഇന്ത്യ തോല്‍പ്പിച്ചു. മഴമൂലം എട്ട്‌ ഓവറാക്കി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ്‌ നഷ്ടത്തില്‍ 67 റണ്‍സെടുത്തിരുന്നു. ന്യൂസിലന്‍ഡിന്റെ മറുപടി ആറു വിക്കറ്റ്‌ നഷ്ടത്തില്‍ 61 റണ്‍സില്‍ ഒതുങ്ങി. ന്യൂസിലാന്‍ഡിനെതിരെ ട്വന്റി20യില്‍ ഇന്ത്യ നേടുന്ന ആദ്യ പരമ്പര വിജയമാണിത്‌. കളിയിലെ താരമായത്‌ ജസ്‌പ്രീത്‌ ഭുംറയാണ്‌. രണ്ടോവറില്‍ 9 റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഭുംറയുടെയും രണ്ടോവറില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 8 റണ്‍സ്‌ മാത്രം വഴങ്ങിയ ചാഹലിന്റെ ബൗളിംഗുമാണ്‌ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്‌. രണ്ടാം ഓവറില്‍ കഴിഞ്ഞ കളിയിലെ സെഞ്ചുറി വീരന്‍ കോളിന്‍ മണ്‍റോയെ രോഹിത്‌ ശര്‍മയുടെ കൈകളിലെത്തിച്ച ഭുംറ നിര്‍ണായക ഏഴാം ഓവറില്‍ അപകടകാരിയായ നിക്കോള്‍സിനെയും മടക്കി.Kerala

Gulf


National

International