അമ്മ പറഞ്ഞു, സുഖകരമല്ലാത്ത ബന്ധത്തില്‍ നിന്ന് തലയുയര്‍ത്തി ഇറങ്ങിപ്പോകണം എന്ന്: ജ്യോതികtimely news image

തെന്നിന്ത്യയുടെ പ്രിയനായിക ജ്യോതിക വിവാഹ ശേഷം ഏഴ്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ സിനിമയിലേക്ക്‌ തിരിച്ചുവന്നത്‌. മുപ്പത്തിയാറ്‌ വയതിനിലൂടെ തിരിച്ചുവരവ്‌ നടത്തിയ താരം പിന്നീട്‌ മഗളിയര്‍ മട്ടും എന്ന ചിത്രത്തിലും തിളക്കമാര്‍ന്ന പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. ഈ പ്രതിഭ തന്നെയാണ്‌ ജ്യോതികയെ വീണ്ടും പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹയാക്കിയത്‌. �ജസ്റ്റ്‌ ഫോര്‍ വിമണ്‍� മാസികയുടെ പുരസ്‌കാര വേദിയില്‍ ജ്യോതിക നടത്തിയ പ്രസംഗമാണ്‌ ഇപ്പോള്‍ സംസാരവിഷയമാകുന്നത്‌. സംവിധായകന്‍ പ്രിയദര്‍ശനില്‍ നിന്ന്‌ പുരസ്‌കാരം ഏറ്റുവാങ്ങിയ ജ്യോതിക വികാരാധീനയായാണ്‌ സംസാരിച്ചത്‌.ഒരു സ്‌ത്രീയെന്ന നിലയില്‍ ഞാന്‍ യാത്ര ആരംഭിച്ചത്‌ പതിനേഴാമത്തെ വയസ്സിലാണ്‌. എന്റെ വിജയത്തിന്‌ പിറകില്‍ ഒരുപാട്‌ സ്‌ത്രീകള്‍ ഉണ്ടായിരുന്നു. ആദ്യത്തെ വ്യക്തി എന്റെ അമ്മ തന്നെയാണ്‌. അമ്മ നല്ല കര്‍ക്കശക്കാരിയായിരുന്നു. ഒരിക്കല്‍ അമ്മ പറഞ്ഞു �നിന്റെ ബാങ്ക്‌ അക്കൗണ്ടില്‍ പണം ഉണ്ടായിരിക്കണം.അതുകൊണ്ട്‌ നീ ഇപ്പോള്‍ എത്തിനില്‍ക്കുന്ന സുഖകരമല്ലാത്ത ആ ബന്ധത്തില്‍ നിന്ന്‌ തല ഉയര്‍ത്തി ഇറങ്ങിപ്പോകണം.� അമ്മയുടെ ആ ഉപദേശത്തിന്‌ നന്ദി. സ്വാഭിമാനം എന്താണെന്ന്‌ ഞാന്‍ തിരിച്ചറിയുന്നത്‌ അപ്പോഴാണ്‌ ജ്യോതിക പറഞ്ഞു.ജ്യോതികയുടെ അമ്മ സീമ സാധന ആദ്യം വിവാഹം കഴിക്കുന്നത്‌ വ്യവസായി അരവിന്ദ്‌ മൊറാര്‍ജിയെയാണ്‌. ആ ബന്ധത്തിലെ മകളാണ്‌ നടി നഗ്മ. പിന്നീട്‌ അരവിന്ദുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ച്‌ ചന്ദര്‍ സാധനയെ വിവാഹം കഴിച്ചു. ഇവരുടെ മകളാണ്‌ ജ്യോതിക. സൂര്യയുമായുള്ള വിവാഹം തന്നില്‍ ഒരുപാട്‌ മാറ്റങ്ങളുണ്ടാക്കിയെന്ന്‌ ജ്യോതിക പറയുന്നു. സൂര്യയുടെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഞാന്‍ വീണ്ടും അഭിനയിക്കുകയില്ലായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളും എന്നോടൊപ്പമുണ്ട്‌ ജ്യോതിക പറഞ്ഞു.Kerala

Gulf


National

International