മോളേ സിവ, അച്ഛനോട് പറയണം പാലായില്‍ നിന്നൊരു കട്ടഫാന്‍ കാണാന്‍ വന്നിട്ടുണ്ടെന്ന്; പാലാക്കാരന്‍ ധോണിഫാന്‍ വൈറലാകുന്നുtimely news image

ലോകത്ത്‌ ആരാധകര്‍ കൂടുതലുള്ള കായിക ഇനങ്ങലിലൊന്നാണ്‌ ക്രിക്കറ്റ്‌. എന്നാല്‍ മലയാളിക്ക്‌ ക്രിക്കറ്റ്‌ ഒരു വികാരമാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ തിരുവനന്തപുരത്ത്‌ ആദ്യമായി വിരുന്നെത്തിയ അന്താരാഷ്ട്രമത്സരം കാണാന്‍ കട്ടഫാനായ ഈ പാലാക്കാരനുമെത്തിയത്‌. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ഹബ്ബ്‌ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ ന്യൂസിലാന്‍ഡ്‌ മൂന്നാം ട്വിന്റി20 കാണാന്‍ കനത്ത മഴയായിരുന്നിട്ടു കൂടി മത്സരം നടക്കുന്ന തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ്‌ സ്‌റ്റേഡിയത്തിലേക്ക്‌ ആരാധകരുടെ ഒഴുക്ക്‌ തന്നെയായിരുന്നു ഇതിനിടെയിലാണ്‌ പ്ലക്കാര്‍ഡുകളുമായി പാലാക്കാരനുമെത്തിയത്‌. മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയോടുള്ള ഇഷ്ട്‌ടം തലയ്‌ക്കു പിടിച്ച സനുനാദ്‌ ഗോപാലകൃഷ്‌ണന്‍ എന്ന യുവാവിന്റെ ചിത്രമാണ്‌ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്‌. �മോളേ സിവാ, അച്ഛനോടു പറയണം പാലായില്‍ നിന്നൊരു കട്ടഫാന്‍ കാണാന്‍ വന്നിട്ടുണ്ടെന്ന്‌� എന്ന വാചകങ്ങള്‍ കുറിച്ച പ്ലക്കാര്‍ഡുമായാണ്‌ സനുനാഥ്‌ മത്സരം കാണാനെത്തിയത്‌. മഹേന്ദ്രസിംഗ്‌ ധോണിയുടെ കട്ട ഫാനാണ്‌ ഈ യുവാവ്‌.Kerala

Gulf


National

International