ടീം ക്യാപ്റ്റനോ, കോച്ചോ ഞാനായിരുന്നെങ്കില്‍ ധോണി വിരമിക്കാന്‍ പറയില്ലായിരുന്നു; പിന്തുണയുമായി നെഹ്‌റtimely news image

ഡല്‍ഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ എംഎസ്‌ ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ധോണിക്ക്‌ പിന്തുണയുമായി ആശിഷ്‌ നെഹ്‌റ രംഗത്ത്‌. ധോണിയ്‌ക്ക്‌ വിരമിക്കാന്‍ സമയമായില്ലെന്ന്‌ പറയുന്ന നെഹ്‌റ അടുത്ത രണ്ട്‌ മൂന്ന്‌ വര്‍ഷം വരെ ധോണി കളിക്കുമെന്നും 2020 ലെ ട്വന്റി20 യില്‍ ധോണി ടീമിലുണ്ടാകണമെന്നും പറയുന്നു. �എല്ലാ വീട്ടിലും ഒരു മുതിര്‍ന്ന അംഗം വേണം. ഇവിടെയത്‌ ധോണിയാണ്‌. തന്റെ ശരീരം അനുവദിക്കുകയാണെങ്കില്‍ അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൂടി ധോണി കളിക്കണം. സാഹചര്യങ്ങളുടെ കളിയാണ്‌ ക്രിക്കറ്റ്‌. പെര്‍ഫോം ചെയ്യുക അത്ര എളുപ്പമല്ല. ഞാന്‍ ടീമിന്റെ കോച്ചോ ക്യാപ്‌റ്റനോ ആയിരുന്നെങ്കില്‍ കളിക്കണം എന്നു തന്നെ അദ്ദേഹത്തോട്‌ പറഞ്ഞേനേ. പെര്‍ഫോം ചെയ്യുന്നില്ലെങ്കില്‍ കയ്യുയര്‍ത്തി ഞാന്‍ വിരമിക്കുകയാണെന്ന്‌ ആദ്യം പറയുന്ന ആള്‍ ധോണിയായിരിക്കും. വ്യക്തിപരമായി എനിക്ക്‌ പറയാനുള്ളത്‌ തീരുമാനം ധോണിയ്‌ക്ക്‌ വിടണമെന്നും കളിക്കാന്‍ അനുവദിക്കണമെന്നുമാണ്‌.� രാജ്യത്തോടും സ്വയവും ആത്മാര്‍ത്ഥയുള്ള താരമാണ്‌ ധോണി. അതുകൊണ്ട്‌ അദ്ദേഹം തീര്‍ച്ചയായും കളിക്കണം. 2020 ലെ ട്വന്റി20 ലോകകപ്പ്‌ വരെ ധോണി കളിക്കുന്നത്‌ ഞാന്‍ കാണുന്നുണ്ട്‌. 39ാം വയസില്‍ ഫാസ്റ്റ്‌ ബൗളറായ എനിക്ക്‌ പറ്റുമെങ്കില്‍ ഈ ഫിറ്റ്‌നസില്‍ ധോണിയ്‌ക്കും പറ്റും. നെഹ്‌റ കൂട്ടിച്ചേര്‍ക്കുന്നു. നേരത്തെ മുന്‍ താരമായ ആകാശ്‌ ചോപ്രയാണ്‌ ശ്രീലങ്കയ്‌ക്കെതിരായ ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തരുതെന്ന ആവശ്യപ്പെട്ടിരുന്നു.�ഈ സീരീസ്‌ കഴിഞ്ഞാല്‍ ഇന്ത്യ മത്സരിക്കുക ശ്രീലങ്കയോടായിരിക്കും. അവരൊരു ടോപ്പ്‌ ടീമല്ല. അതുകൊണ്ട്‌ ചാന്‍സ്‌ എടുക്കാം പക്ഷെ അടുത്തത്‌ സൗത്ത്‌ ആഫ്രിക്കയ്‌ക്കെതിരായ ട്വന്റി20യാണ്‌. അവിടെ രണ്ടാമത്‌ ചിന്തിക്കാനുള്ള അവസരമില്ല. അവരെ നേരിടുക കഠിനമായിരിക്കും.� ചോപ്ര പറയുന്നു. �ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനം ചിലരെ പരീക്ഷിക്കാനുള്ള അവസരമായിരിക്കും. കാരണം ധോണിയുടെ അടുത്ത കാലത്തെ നമ്പറുകള്‍ താഴോട്ടാണ്‌ പോകുന്നത്‌. കഴിഞ്ഞ ഒരു വര്‍ഷമോ അതിലധികമോ ആയി അദ്ദേഹത്തിന്റെ കളി ക്ഷയിച്ചിട്ടുണ്ട്‌.� അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ലങ്കയ്‌ക്കെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. ചോപ്രയെ പോലുള്ളവരുടെ വാക്കു കേട്ട്‌ ധോണിയ്‌ക്ക്‌ വിശ്രമം നല്‍കുമോ എന്നാണ്‌ ആരാധകര്‍ ഉറ്റു നോക്കുന്നത്‌. മൂന്ന്‌ വീതം ടെസ്റ്റ്‌, ഏകദിനം, ട്വന്റ20 മത്സരങ്ങള്‍ക്കായാണ്‌ ലങ്ക ഇന്ത്യയിലെത്തുന്നത്‌. കഴിഞ്ഞദിവസം മഇന്ത്യയുടെ മുന്‍താരങ്ങളായ അജിത്‌ അഗാര്‍ക്കറും, വിവിഎസ്‌ ലക്ഷ്‌മണും മറ്റ്‌ താരങ്ങളും ധോണിക്കെതിരെ രംഗത്തെത്തിയിരുന്നു. ട്വന്റി20 യില്‍ നിന്നും ധോണി മാറിനില്‍ക്കണമെന്നും യുവതാരങ്ങള്‍ക്ക്‌ അവസരം നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.Kerala

Gulf


National

International