ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി



timely news image

ന്യൂഡല്‍ഹി: ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരന് ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. 8 സംസ്ഥാനങ്ങളിലെ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ലക്ഷദ്വീപ്, അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ്, മേഘാലയ, ജമ്മു കശ്മീർ, മണിപ്പൂർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കേണ്ടത് എന്നാണ് ഹര്‍ജിയിൽ ആവശ്യപ്പെട്ടത്. മതേതരത്വം എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന രാഷ്ട്രീയം ജനാധിപത്യത്തിന് ദോഷം മാത്രമേ ചെയ്യൂ എന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വെബ് പോർട്ടലായ ഇന്ത്യാ ഫാക്ട്സിൽ ‘ഹിന്ദു ഹ്യൂമൻ റൈറ്റ്സ റിപ്പോർട്ട്’ എന്ന പേരിൽ ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച വിവരങ്ങളും ഉൾപ്പെടുത്തിയാണ് അശ്വിനികുമാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.



Kerala

Gulf


National

International