ബര്‍ലിനില്‍ നഴ്‌സ് കുത്തിവെച്ച് കൊലപ്പെടുത്തിയത് 106 രോഗികളെ; കാരണം ഞെട്ടിക്കുന്നത്timely news image

ബര്‍ലിന്‍: ബര്‍ലിനിലെ ഡെല്‍മെന്‍ഹോര്‍സ്റ്റ് ആശുപത്രിയിലെ നഴ്‌സ് കുത്തിവെച്ച് കൊലപ്പെടുത്തിയത് 106 രോഗികളെയെന്ന് റിപ്പോര്‍ട്ട്. ‘വിരസത’ മാറ്റാനാണ് നഴ്‌സായ നെയ്ല്‍സ് ഹൊഗെല്‍ എന്ന 41കാരി ഈ കൊടുംക്രൂരത ചെയ്തത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗികളെയാണ് ഗൊഗെല്‍ മരണകാരണമാകാവുന്ന മരുന്നുകള്‍ കുത്തിവെച്ച് കൊലപ്പെടുത്തിയത്. രോഗികളില്‍ മരുന്നു കുത്തിവയ്ക്കാറുണ്ടായിരുന്നുവെന്ന് നെയ്ല്‍സ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 1999- 2005 വര്‍ഷങ്ങളിലാണ് നെയ്ല്‍സ് നഴ്‌സായി ഇവിടെ ജോലി ചെയ്തത്. ഇക്കാലയളവില്‍ നടന്ന മരണങ്ങളില്‍ അന്വേഷണം നടത്തിയും ശാസ്ത്രീയ പരിശോധന നടത്തിയുമാണ് കുറ്റം തെളിയിച്ചത്. കൂടുതല്‍ മരണങ്ങള്‍ സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്. കുത്തിവയ്‌പ്പെടുക്കുന്നതോടെ ഹൃദയസ്തംഭമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകും. ഇതിനുപിന്നാലെ രോഗികളെ രക്ഷപെടുത്താന്‍ ശ്രമിക്കുമ്പോള്‍ നല്ലപരിവേഷം ലഭിക്കുകയും ചെയ്യും. 2005 ജൂണില്‍ നെയ്ല്‍സ് രോഗിയെ കുത്തിവയ്ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട മറ്റൊരു നഴ്‌സാണ് പരാതി നല്‍കിയത്. അതേത്തുടര്‍ന്ന് നെയ്ല്‍സ് അറസ്റ്റു ചെയ്യപ്പെടുകയും 2008ല്‍ ഏഴര വര്‍ഷത്തേക്കു ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും നെയ്ല്‍സിനെതിരെ പരാതി ലഭിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു.Kerala

Gulf


National

International