ഹ്യൂമേട്ടന്‍ കൊച്ചിക്കാരനാകുന്നു; കുടുംബത്തെ കേരളത്തിലേക്ക് കൊണ്ടുവന്നേക്കുമെന്ന് ഇയാന്‍ ഹ്യൂംtimely news image

കൊച്ചി : ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ വേണ്ടി ഇത്തവണയും പന്ത്‌ തട്ടാനെത്തുന്ന കനേഡിയന്‍ ഫുട്‌ബോളര്‍ ഇയാന്‍ ഹ്യൂം കൊച്ചിക്കാരനാകാന്‍ ആലോചിക്കുന്നു. ഐഎസ്‌എല്‍ മത്സരം അഞ്ച്‌ മാസത്തോളം നീളുന്ന പശ്ചാത്തലത്തിലാണ്‌ കുടുംബത്തെയും കൊച്ചിയിലേക്ക്‌ കൊണ്ടുവന്നാലോയെന്ന്‌ ഹ്യൂം വിചാരിക്കുന്നത്‌. �അഞ്ചു മാസം നീളുന്ന ലീഗില്‍ കളിക്കുമ്പോള്‍ കുടുംബത്തെ കൊണ്ടുവന്നു ഹോട്ടലില്‍ താമസിപ്പിക്കുന്നതു അത്ര സുഖകരമല്ലെന്നറിയാം. എങ്കിലും ലീഗ്‌ കൂടുതല്‍ ദൈര്‍ഘ്യമുള്ളതാണെങ്കില്‍ കുടുംബത്തെ കൊച്ചിയിലേക്ക്‌ കൂട്ടിക്കൊണ്ടുവരും.� ഹ്യൂം വ്യക്തമാക്കി. മുംബൈയില്‍ സംഘടിപ്പിച്ച ഐഎസ്‌എല്‍ മാധ്യമദിനത്തില്‍ സംസാരിക്കുകയായിരുന്നു ഹ്യൂം. ഇത്തവണത്തെ ക്രിസ്‌മസിനു കുടുംബത്തോടൊപ്പം കൂടണമെന്നാണ്‌ ആഗ്രഹം. പുതുവല്‍സരം കുടുംബത്തോടൊപ്പം ആവില്ല. ഡിസംബര്‍ 31നു കൊച്ചിയില്‍ മല്‍സരമുണ്ടല്ലോ. അന്നു കളി ജയിച്ചാല്‍ രാത്രി അടിച്ചുപൊളിക്കും. തോറ്റാല്‍ ആഘോഷങ്ങളില്ല. ഹ്യൂം വ്യക്തമാക്കി. ഐഎസ്‌എല്ലിന്റെ ആദ്യ സീസണ്‍ എനിക്കു വല്ലാത്തൊരു അനുഭവമായിരുന്നു. ഇവിടേക്കു വരുമ്പോള്‍ ഇന്ത്യ എന്താണെന്ന്‌ അറിയില്ലായിരുന്നു, ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച്‌ അറിയില്ല. ഇവിടത്തെ പൊളിറ്റിക്‌സ്‌ ഞാന്‍ തിരക്കിയിട്ടില്ല. ഒരുതരത്തില്‍ സാഹസത്തിനു തുനിയുന്നതുപോലെ ആയിരുന്നു അത്‌. രണ്ടുമാസം, 14 കളി. തുടക്കത്തില്‍ത്തന്നെ ലീഗിന്റെ ഭാഗമായതില്‍ സന്തോഷം തോന്നി. അതാണു വീണ്ടും ഇന്ത്യയിലേക്കു തിരിച്ചു വന്നത്‌. എന്നാല്‍ പ്രായമായില്ലേയെന്നു ചോദിക്കുന്നവരുമുണ്ട്‌. പക്ഷേ, 34ാം വയസ്സിലും ഞാന്‍ മോശമാക്കാതെ കളിക്കുന്നുണ്ട്‌. പ്രായം വെറുമൊരു അക്കം മാത്രമാണ്‌. താന്‍ ഇപ്പോള്‍ കളി ആസ്വദിക്കുകയാണെന്നും ഹ്യൂം പറയുന്നു. നവംബര്‍ 17നാണ്‌ ഐഎസ്‌എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്‌. ഹ്യൂമിന്റെ പഴയ ടീമായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരെയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. കഴിഞ്ഞ തവണ കേരളത്തെ പെനാല്‍റ്റി ഗോളില്‍ കൊല്‍ക്കത്ത തോല്‍പ്പിക്കുകയായിരുന്നു. കൊല്‍ക്കത്തയില്‍ വെച്ച്‌ നടത്താനിരുന്ന മത്സരമാണ്‌ പിന്നീട്‌ കൊച്ചിയിലേക്ക്‌ മാറ്റിയത്‌. മത്സരത്തിനായുള്ള ടിക്കറ്റുകള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തിയിരുന്നു. ടീമിന്റെ ജേഴ്‌സിയും ഔദ്യോഗികമായി പ്രകാശനവും ചെയ്‌തിരുന്നു.Kerala

Gulf


National

International