ബന്ധുനിയമനക്കേസും പാറ്റൂര്‍ ഭൂമി തട്ടിപ്പും; വിവാദങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജേക്കബ് തോമസിന്റെ രണ്ടാമത്തെ പുസ്തകവും പുറത്ത്timely news image

തിരുവനന്തപുരം : ബന്ധുനിയമനക്കേസും പാറ്റൂര്‍ ഭൂമി തട്ടിപ്പുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ച്‌ വീണ്ടും ജേക്കബ്‌ തോമസിന്റെ പുസ്‌തകം പുറത്തിറങ്ങി. ആദ്യ പുസ്‌തകത്തില്‍ ഉണ്ടായിരുന്ന വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന്‌ മുമ്പായിട്ടാണ്‌ വിവാദങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ രണ്ടാമതും പുസ്‌തകം പുറത്തിറക്കിയിരിക്കുന്നത്‌. �നേരിട്ട വെല്ലുവിളികള്‍: കാര്യവും കാരണവും� എന്നാണ്‌ പുസ്‌തകത്തിനു പേരിട്ടിരിക്കുന്നത്‌. തന്റെ ഔദ്യോഗിക ജീവിതത്തില്‍ നേരിട്ട വെല്ലുവിളികള്‍ തുറന്നു പറയുന്നതാണ്‌ ജേക്കബ്‌ തോമസിന്റെ പുതിയ പുസ്‌തകം. ഇ.പി.ജയരാജനെതിരായ ബന്ധുനിയമനകേസ്‌ നിലനില്‍ക്കുമെന്നും 2016 ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ചു തമിഴ്‌നാട്ടിലുണ്ടായ ഒരു കേസില്‍ സുപ്രീംകോടതി വിധിയുണ്ടെന്നും ജേക്കബ്‌ തോമസ്‌ പുസ്‌തകത്തില്‍ പറയുന്നു. എം.എം.മണിയുടെ �മാനറിസങ്ങള്‍� മന്ത്രിക്കു ചേര്‍ന്നതല്ല. ഇടതുസര്‍ക്കാരിന്റെ മദ്യനയം വികസന കാഴ്‌ചപ്പാടിനു വിരുദ്ധമാണ്‌. തന്നെ വിജിലന്‍സിന്റെ തലപ്പത്തേക്കു കൊണ്ടുവന്നത്‌ ഏറെ ആലോചനകള്‍ക്കു ശേഷമായിരുന്നു. എന്നാല്‍ ചില അഴിമതിക്കാര്‍ക്കു കുടപിടിക്കാനായി അവിടെനിന്നു തൂത്തെറിയാന്‍ ഒരാലോചനയും വേണ്ടിവന്നില്ലെന്നും ജേക്കബ്‌ തോമസ്‌ തുറന്നടിക്കുന്നു. പാറ്റൂര്‍ ഭൂമിയിടപാടില്‍ അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ചട്ടവിരുദ്ധമായി ഇടപെട്ടെന്നും പുസ്‌തകത്തില്‍ വ്യക്തമാക്കുന്നുണ്ട്‌.ഷാര്‍ജ പുസ്‌തകോല്‍സവത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സി.രാധാകൃഷ്‌ണനാണു പുസ്‌തകം പ്രകാശനം ചെയ്‌തത്‌. സര്‍വീസിലിരിക്കെ �സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍� എന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിലും അതിലെ പരാമര്‍ശങ്ങളിലും ചട്ടലംഘനമുണ്ടെന്ന മൂന്നംഗസമിതിയുടെ കണ്ടെത്തലടങ്ങിയ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കവെയാണ്‌ പുതിയ പുസ്‌തകം ജേക്കബ്‌ തോമസ്‌ പുറത്തിറക്കിയിരിക്കുന്നത്‌.Kerala

Gulf


National

International