പട്ടയം റദ്ദാക്കിയതിനെ കുറിച്ച് അറിയില്ലെന്ന് ജോയ്‌സ് ജോര്‍ജ് എംപിtimely news image

തൊടുപുഴ: പട്ടയം റദ്ദാക്കിയതിനെക്കുറിച്ച്‌ അറിയില്ലെന്ന്‌ ജോയ്‌സ്‌ ജോര്‍ജ്‌ എംപി. ആരോപണങ്ങളെക്കുറിച്ചു തന്നോട്‌ വിശദീകരണം ചോദിച്ചിട്ടില്ലെന്നും ജോയ്‌സ്‌ ജോര്‍ജ്‌ പറഞ്ഞു. 2018 മാര്‍ച്ച്‌ വരെ കരമടച്ച ഭൂമിയാണ്‌. ക്രമവിരുദ്ധമായി ഒന്നുമുണ്ടായിട്ടില്ല. മുന്‍കാലത്ത്‌ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്മേലെടുക്കുന്ന നടപടി അംഗീകരിക്കുമെന്നും ജോയ്‌സ്‌ ജോര്‍ജ്‌ പറഞ്ഞു. കൊട്ടാക്കമ്പൂര്‍ വിവാദ ഭൂമി ഇടപാടില്‍ ജോയ്‌സ്‌ ജോര്‍ജ്‌ എംപിയുടെ 20 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശമാണു സര്‍ക്കാര്‍ റദ്ദാക്കിയത്‌. സര്‍ക്കാര്‍ തരിശു ഭൂമിയെന്നു കണ്ടത്തിയതിനാലാണു ദേവികുളം സബ്‌ കലക്ട്‌! വി.ആര്‍. പ്രേംകുമാറിന്റെ നടപടി. ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചുവെന്നും ഒറ്റദിവസം കൊണ്ട്‌ എട്ടു പേര്‍ക്ക്‌ പട്ടയം നല്‍കിയെന്നും സബ്‌ കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.Kerala

Gulf


National

International