എന്തൊരു ജീവിതമാണിത്; നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും പരിഹസിച്ച് ചിമ്പുവിന്റെ ‘തട്ട്‌റോം തൂക്ക്‌റോം’ ആല്‍ബം; ഇനിയുള്ള വിവാദം ഇതിനുപിന്നിലാകാന്‍ സാധ്യതtimely news image

ചെന്നൈ: നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രധാന മന്ത്രിയുടെ നടന്‍ ചിമ്പു ആലപിച്ച ഗാനം വൈറലാകുന്നു. നോട്ട്‌ നിരോധത്തെ പരിഹസിച്ചാണ്‌ ഗാനം ഒരുക്കിയിട്ടുള്ളത്‌. നവംബര്‍ എട്ടിനായിരുന്നു ജനങ്ങളെ ദുരിതത്തിലാക്കിയ ആ നോട്ട്‌ നിരോധനം. അതേ ദിനത്തില്‍ തന്നെയാണ്‌ ചിമ്പു പാട്ട്‌ പുറത്ത്‌ വിട്ടത്‌. ഡീമോണറ്റൈസേഷന്‍ ആന്തം എന്ന ഗാനമാണ്‌ ചിമ്പു ആലപിച്ചിരിക്കുന്നത്‌. നോട്ട്‌ നിരോധനം പെട്ടെന്ന്‌ പ്രഖ്യാപിച്ചതിന്‌ പിന്നാലെ ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടും ബാങ്കില്‍ നിരോധിച്ച നോട്ട്‌ മാറ്റിയെടുക്കാനുള്ള നീണ്ട ക്യൂവില്‍ നില്‍ക്കുന്നതുമെല്ലാമാണ്‌ പാട്ടില്‍ ഉള്ളത്‌. നോട്ട്‌ നിരോധനത്തില്‍ നട്ടം തിരിഞ്ഞ ജനങ്ങളെ ജി.എസ്‌.ടി കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയെന്നും ഗാനത്തില്‍ പറയുന്നു.വൈരമുത്തുവിന്റെ വരികള്‍ക്ക്‌ ബാലമുരളി ബാലുവാണ്‌ ഈണം പകര്‍ന്നിരിക്കുന്നത്‌. അരുള്‍ സംവിധാനം ചെയ്യുന്ന തട്ട്‌റോം തൂക്ക്‌റോം എന്ന ആല്‍ബത്തിലെ ഗാനമാണിത്‌. ഒരു രാഷ്ട്രീയ ആക്ഷേപ ഹാസ്യമായിട്ടാണ്‌ ഗാനം ഒരുക്കിയിരിക്കുന്നത്‌. എന്തൊരു ജീവിതമാണിത്‌. മൊത്തത്തില്‍ കണ്‍ഫ്യൂഷന്‍ എന്ന്‌ പറഞ്ഞാണ്‌ ഗാനം അവസാനിക്കുന്നത്‌.Kerala

Gulf


National

International