അതു കേട്ടപ്പോള്‍ മഞ്ജു ഏങ്ങിയേങ്ങി കരയുകയായിരുന്നു; ഇന്നും ദിലീപിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ ദിലീപേട്ടന്‍ എന്നു മാത്രമാണ് മഞ്ജു പറയുന്നത്: ഭാഗ്യലക്ഷ്മി



timely news image

തിരുവനന്തപുരം: രാമലീല സിനിമയുടെ റിലീസുമായി ബന്ധപ്പെടുത്തി മഞ്‌ജുവാര്യര്‍ക്കെതിരെ ആക്ഷേപങ്ങള്‍ ചൊരിഞ്ഞ സമൂഹമാധ്യമങ്ങളുടെ പക്ഷപാതം ഓര്‍ത്തെടുത്ത്‌ ഡബ്ബിങ്‌ ആര്‍ട്ടിസ്റ്റും, നടിയുമായ ഭാഗ്യ ലക്ഷ്‌മി പറയുന്നു: �ഒരിക്കല്‍ മാത്രമാണു മഞ്‌ജു തന്റെ മുമ്പില്‍ കരഞ്ഞിട്ടുള്ളത്‌. മടങ്ങി വരവില്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ ആദ്യമായി നൃത്തം ചെയ്‌തപ്പോള്‍ ഞാന്‍ കാണാന്‍ പോയിരുന്നു. അവസാന ഐറ്റം മഹിഷാസുര മര്‍ദ്ദിനിയൊ മറ്റോ ആയിരുന്നു. ശൂലം കൊണ്ടു മുമ്പില്‍ വന്നു നില്‍ക്കുന്നതു കണ്ടപ്പോള്‍ ഒരു ദേവി വന്നു നില്‍ക്കുന്നതു പോലെ തോന്നി. എന്റെ കണ്ണീലൂടെ കണ്ണീരങ്ങനെ വരുന്നുണ്ടായിരുന്നു. കളി കഴിഞ്ഞു സദസിനെ തൊഴുമ്പോള്‍ ക്യാമറമന്മാരടക്കം ഒരുപാടു പേരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ദൈവമേ ഈ കൂട്ടിയേയാണോ ഇത്രയും കാലം മുറിക്കുള്ളില്‍ അടച്ചിട്ടിരുന്നത്‌ എന്നായിരുന്നു അവിടുത്തെ സംസാരം. സ്‌റ്റേജിനു പിറകില്‍ ചെല്ലുമ്പോള്‍ അവള്‍ ആളുകള്‍ക്കു നടുവിലാണ്‌. ഞാന്‍ കെട്ടിപിടിച്ച്‌ പിന്നെ വിളിക്കാമെന്നു പറഞ്ഞു പോന്നു. പിറ്റേ ദിവസം ഞാന്‍ വിളിച്ചു. എന്നിട്ട്‌ നൃത്തം കണ്ടപ്പോള്‍ എനിക്കു തോന്നിയതും ആളുകളുടെ പ്രതികരണത്തേക്കുറിച്ചും പറഞ്ഞു. അതു കേട്ടപ്പോള്‍ അവര്‍ ഏങ്ങിയേങ്ങിക്കരയുകയായിരുന്നു എന്ന്‌ ഭാഗ്യലക്ഷ്‌മി പറയുന്നു. ഇന്നും ദിലീപിനെക്കുറിച്ചു സംസാരിക്കുമ്പോള്‍ ദിലീപേട്ടന്‍ എന്നു മാത്രമാണ്‌ മഞ്‌ജു പറയുന്നത്‌ എന്നും ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്‌മി പറയുന്നു.� രാമലീല എല്ലാവരും തീയറ്ററില്‍ പോയി കാണണം എന്ന നിലപാടായിരുന്നു മഞ്‌ജു വാര്യരുടേത്‌. പലരും ഇവരുടെ ഈ നിലപാടിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മഞ്‌ജുവിന്റേത്‌ പക്വമായ തീരുമാനമായിരുന്നു എന്നു ഡബ്ബിങ്‌ ആര്‍ട്ടിസ്റ്റും സാമൂഹി പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്‌മി പറയുന്നു. മഞ്‌ജു വാര്യര്‍ എന്ന സ്‌ത്രീയെയും അഭിനേത്രിയേയും കുറിച്ചു ഭാഗ്യലക്ഷ്‌മി പറയുന്നത്‌ ഇങ്ങനെ. വളരെ വലിയൊരു കലാകാരിയാണു മഞ്‌ജു, നൃത്തവും അഭിനയവുമാണ്‌ അവളുടെ ലക്ഷ്യം. കലാരംഗത്തേയ്‌ക്കു തിരിച്ചു വരുമ്പോള്‍ അവള്‍ അഭിനയിക്കാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. നല്ലൊരു ഡാന്‍സറാകുക, പില്‍ക്കാലത്ത്‌ ഒരു ഡാന്‍സിങ്ങ്‌ സ്‌കൂള്‍ തുടങ്ങുക, കുറെ കുട്ടികളെ ഡാന്‍സ്‌ പഠിപ്പിക്കുക അതൊക്കെയായിരുന്നു അവരുടെ ലക്ഷ്യം, പക്ഷേ 14 വര്‍ഷം കഴിഞ്ഞിട്ട്‌ ഒന്നുമില്ലാതെ ജീവിതം തുടങ്ങുകയാണല്ലൊ, സ്വഭാവികമായും സാമ്പത്തിക ഭദ്രത ആവശ്യമുണ്ടാകുമല്ലോ. അതിനാണ്‌ അഭിനയിക്കാന്‍ തുടങ്ങിയത്‌. സിനിമ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകുമെന്നും അന്നു തന്റെ കൈയില്‍ നൃത്തമെന്ന കലയുണ്ടാകുമെന്നും അവര്‍ക്ക്‌ നന്നായി അറിയാം എന്നു ഭാഗ്യലക്ഷ്‌മി പറയുന്നു.



Kerala

Gulf


National

International