ഇത്രയ്ക്ക് റൊമാന്റിക്കായ ഭാവനയെ മുന്‍പ് കണ്ടിട്ടുണ്ടാവില്ല; നവീനൊപ്പമുള്ള ചിത്രം വൈറലാകുന്നുtimely news image

മലയാളികളുടെ ഇഷ്ടതാരമാണ്‌ ഭാവന. നടനും സംവിധായകനുമായ ലാലിന്റെ മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ മനോഹരിയായി എത്തിയ ഭാവന ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. താരത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ പ്രതിശ്രുത വരന്‍ നവീനൊപ്പമുള്ള ചിത്രമാണ്‌ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്‌. ഇരുവരുടെയും ഫോട്ടോ ആരാധകര്‍ മുമ്പ്‌ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും പ്രണയാതുരമായി ഒരു ചിത്രം ആരാധകര്‍ കണ്ടിട്ടുണ്ടാവില്ല. കന്നഡ സിനിമ നിര്‍മാതാവ്‌ നവീനുമായി നാലുവര്‍ഷത്തെ പ്രണയത്തിലാണ്‌ ഭാവന. വളരെ ലളിതമായാണ്‌ ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങ്‌ നടന്നത്‌. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ്‌ പുറത്ത്‌ വരുന്ന റിപ്പോര്‍ട്ടുകള്‍.Kerala

Gulf


National

International