ജിയോ തരംഗം വീണ്ടും: 399 രൂപയ്‌ക്കോ അതില്‍ കൂടുതലോ റീചാര്‍ജ് ചെയ്താല്‍ 2,599 രൂപ ക്യാഷ്ബാക്ക് ഓഫര്‍timely news image

ടെലികോം രംഗത്ത്‌ തരംഗം സൃഷ്ടിച്ച റിലയന്‍സ്‌ ജിയോ വരിക്കാരെ പിടിച്ചുനിര്‍ത്താനായി വമ്പന്‍ ഓഫറുമായാണ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌. 399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ്‌ ചെയ്‌താല്‍ 2,599 രൂപ തിരിച്ചു നല്‍കുന്ന ക്യാഷ്‌ബാക്ക്‌ ഓഫറാണ്‌ ജിയോ അവതരിപ്പിക്കുന്നത്‌. നവംബര്‍ 10 മുതല്‍ 25 വരെയുള്ള റീചാര്‍ജുകള്‍ക്കാണ്‌ ഓഫര്‍ നല്‍കുന്നത്‌. 399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ്‌ ചെയ്യുന്നവര്‍ക്ക്‌ 400 രൂപ ഇന്‍സ്റ്റന്റ്‌ ക്യാഷ്‌ബാക്കായും 300 രൂപ ക്യാഷ്‌ ബാക്ക്‌ വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്‌ക്ക്‌ ഇകൊമേഴ്‌സ്‌ വെബ്‌സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താം. ജിയോ െ്രെപം അംഗങ്ങള്‍ക്ക്‌ മാത്രമാണ്‌ ഈ ഓഫര്‍ ലഭിക്കുക. ആമസോണ്‍, പേടിഎം, ഫോണ്‍പെ, മൊബിക്വിക്ക്‌, ആക്‌സിസ്‌ പേ, ഫ്രീ റീചാര്‍ജ്‌ എന്നീ വെബ്‌സൈറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങാനാകും. ക്യാഷ്‌ബാക്ക്‌ തുക ഡിജിറ്റല്‍ വാലറ്റിലാണ്‌ വരുന്നത്‌. ജിയോ ക്യാഷ്‌ബാക്ക്‌ വൗച്ചര്‍ നവംബര്‍ 15നാണ്‌ വാലറ്റിലെത്തുക. നേരത്തെ ദീപാവലിക്ക്‌ 100 ശതമാനം ക്യാഷ്‌ബാക്ക്‌ ഓഫറും ജിയോ പ്രഖ്യാപിച്ചിരുന്നു. അന്ന്‌ 399 രൂപയ്‌ക്ക്‌ റീചാര്‍ജ്‌ ചെയ്‌തവര്‍ക്ക്‌ 400 രൂപ തിരിച്ചു നല്‍കി. എന്നാല്‍ ജിയോ ഉപഭോക്താക്കള്‍ക്ക്‌ ഇത്രയും കൂടുതല്‍ തുക ക്യാഷ്‌ബാക്ക്‌ ലഭിക്കുന്നത്‌ ഇത്‌ ആദ്യമാണ്‌. അതേസമയം, 400 രൂപയുടെ ഇന്‍സ്റ്റന്റ്‌ ക്യാഷ്‌ബാക്ക്‌ തുക അടുത്ത എട്ടു റീചാര്‍ജുകള്‍ 50 രൂപ വീതം ഉപയോഗിക്കാംKerala

Gulf


National

International