മൂന്നുമിനിട്ടില്‍ ഒന്നരലക്ഷം ഫോണുകള്‍ വിറ്റഴിച്ചതായി ഷവോമിtimely news image

ബീജിങ്‌: മൂന്നുമിനിട്ടില്‍ ഒന്നരലക്ഷം ്യ1,്യ1ലൈറ്റ്‌ ഫോണുകള്‍ വിറ്റഴിച്ചെന്ന്‌ അവകാശപ്പെട്ട്‌ ഷവോമി. ഓണ്‍ലൈന്‍ ഷോപ്പിങ്‌ സൈറ്റായ ആമസോണിലൂടെ ബുധനാഴ്‌ചയായിരുന്നു ഫോണുകളുടെ ഫ്‌ലാഷ്‌ സെയില്‍. മിനിട്ടുകള്‍ക്കകം തന്നെ മുഴുവന്‍ ഫോണുകളും വിറ്റഴിച്ചെന്നാണ്‌ ആമസോണും ഷവോമിയും അവകാശപ്പെടുന്നത്‌. നവംബര്‍ 15നാണ്‌ ഫോണിന്റെ അടുത്ത ഫ്‌ലാഷ്‌ സെയില്‍. സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട്‌ ഷവോമി പുറത്തിറക്കിയ ഫോണുകളാണ്‌ ്യ 1,്യ1 ലൈറ്റും. രണ്ട്‌ റാം ഓപ്‌ഷനുകളില്‍ ്യ1 വിപണിയിലെത്തുന്നുണ്ട്‌. 3 ജിബി റാമും 32 ജിബി സ്‌റ്റോറേജുമുള്ള വേരിയന്റിന്‌ 8,999 രുപയാണ്‌ വില. 4 ജിബി റാം വേരിയന്റിന്റെ വില 10,999 രൂപയാണ്‌. 2 ജിബി റാം 16 ജിബി സ്‌റ്റോറേജുള്ള റെഡ്‌മി ്യ1 ലൈറ്റിന്റെ വില 6,999 രൂപയാണ്‌. 5.5 ഇഞ്ച്‌ എച്ച്‌.ഡി ഡിസ്‌പ്ലേ, ഒക്‌ടോകോര്‍ സ്‌നാപ്‌ഡ്രാഗണ്‍ പ്രൊസസര്‍, 16 മെഗാപിക്‌സല്‍ സെല്‍ഫി കാമറ, 13 മെഗാപിക്‌സല്‍ മുന്‍ ക്യാമറ എന്നിവയാണ്‌ ഫോണിന്റെ പ്രധാന പ്രത്യേകത. 3080 എംഎഎച്ചാണ്‌ ബാറ്ററി.Kerala

Gulf


National

International