തിരുവനന്തപുരത്ത് ഐപിഎല്‍ എത്തുന്നു; ബിസിസിഐക്ക് അപേക്ഷ നല്‍കുമെന്ന് കെസിഎtimely news image

തിരുവനന്തപുരം : മലയാളികള്‍ക്കും പ്രത്യേകിച്ച്‌ തിരുവനന്തപുരത്തുകാര്‍ക്കും ആവേശം പകര്‍ന്നുകൊണ്ടൊരു വാര്‍ത്ത. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ഹബ്ബ്‌ സ്‌റ്റേഡിയത്തിലേക്ക്‌ ഐപിഎല്‍ മത്സരം എത്തിയേക്കുമെന്ന്‌ സൂചന. സ്‌റ്റേഡിയവും ആരാധകരും അതിമനോഹരമായ കാഴ്‌ചയായതോടെയാണ്‌ ബിസിസിഐ ഐപിഎല്‍ മത്സരത്തിനുവേണ്ടി ആലോചന നടത്തുന്നത്‌. ഐപിഎല്‍ മത്സരങ്ങള്‍ക്കായി തങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്ന്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ സെക്ടട്ടറി ജയേഷ്‌ ജോര്‍ജ്‌ അറിയിച്ചു. ഫ്രാഞ്ചൈസിമാരാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌. മനോഹരമായ സ്‌റ്റേഡിയവും െ്രെഡനേജ്‌ സിസ്റ്റവും മൈതാനത്തിനുണ്ട്‌. മത്സരങ്ങള്‍ നടത്താന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിസിഐയ്‌ക്ക്‌ ഇതിനായി അപേക്ഷ നല്‍കും. ബിസിസിഐ ആക്‌റ്റിങ്‌ സെക്രട്ടറി അമിതാഭ്‌ ചൗധരി മത്സരവേളയില്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ഇതുസംബന്ധിച്ച്‌ ചര്‍ച്ച ചെയ്‌തശേഷം തീരുമാനമെടുക്കുമെന്നാണ്‌ അദ്ദേഹം അറിയിച്ചിരിക്കുന്നതെന്നും ജയേഷ്‌ ജോര്‍ജ്‌ പറഞ്ഞു. കഴിഞ്ഞദിവസം ഇവിടെ ഇന്ത്യന്യൂസിലാന്‍ഡ്‌ ട്വന്റി20 ഫൈനല്‍ മത്സരം നടന്നിരുന്നു. 29 വര്‍ഷത്തിനുശേഷമാണ്‌ തിരുവനന്തപുരത്ത്‌ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരം അരങ്ങേറിയത്‌. കനത്ത മഴയുണ്ടായിട്ടുപോലും അതിവേഗം മൈതാനം ഉണക്കാന്‍ കഴിഞ്ഞതും മത്സരം അത്യാവേശപൂര്‍വം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും കേരളത്തിന്‌ നേട്ടമായി. മത്സരം ഇന്ത്യയുടെ ഭാഗ്യമൈതാനം ആവുകയും ചെയ്‌തു. അതേസമയം തിരുവനന്തപുരത്തെറിഞ്ഞ 16 ഓവറുകളില്‍ നിന്ന്‌ 5.38 കോടി രൂപ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‌ ലഭിച്ചിരുന്നു. കൂടാതെ ബിസിസിഐ നല്‍കുന്ന വിഹിതം കൂടി കൂട്ടിയായാല്‍ ഏതാണ്ട്‌ ഏഴ്‌ കോടിയോളം രൂപ കെസിഎയ്‌ക്ക്‌ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ഇതുവരെ കേരളത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര മല്‍സരങ്ങളിലെ റെക്കോര്‍ഡാണിത്‌. 32000 ടിക്കറ്റുകളാണ്‌ വിറ്റത്‌. പകുതിയിലേറെ ഓണ്‍ലൈനായി വിറ്റുപോയി. ചെലവ്‌ കണക്കൂകള്‍ ക്രോഡീകരിച്ചിട്ടില്ലെങ്കിലും രണ്ടര കോടിയോളം രൂപ വരുമെന്നാണ്‌ ഏകദേശ കണക്ക്‌. ന്യൂസിലാന്‍ഡിനെതിരായ മത്സരം ആറ്‌ റണ്‍സിന്‌ വിജയിച്ചതോടെ പരമ്പര 21ന്‌ ഇന്ത്യ സ്വന്തമാക്കിയിരുന്നു. കളിയിലെ താരമായത്‌ ജസ്‌പ്രീത്‌ ഭുംറയാണ്‌. രണ്ടോവറില്‍ 9 റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഭുംറയുടെയും രണ്ടോവറില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 8 റണ്‍സ്‌ മാത്രം വഴങ്ങിയ ചഹലിന്റെ ബൗളിംഗുമാണ്‌ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്‌. രണ്ടാം ഓവറില്‍ കഴിഞ്ഞ കളിയിലെ സെഞ്ചുറി വീരന്‍ കോളിന്‍ മണ്‍റോയെ രോഹിത്‌ ശര്‍മയുടെ കൈകളിലെത്തിച്ച ഭുംറ നിര്‍ണായക ഏഴാം ഓവറില്‍ അപകടകാരിയായ നിക്കോള്‍സിനെയും മടക്കി. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്‌ മത്സരത്തിന്‌ തയ്യാറെടുക്കുകയാണ്‌ ടീം ഇന്ത്യ.Kerala

Gulf


National

International