മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയറ്റില്‍ വിലക്ക്; ഗേറ്റില്‍ തടഞ്ഞു; തടഞ്ഞത് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെtimely news image

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയറ്റില്‍ വിലക്ക്. മുൻമന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺകെണി വിവാദം അന്വേഷിച്ച ആന്റണി കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് മാധ്യമങ്ങള്‍ക്ക് വിലക്ക ഏര്‍പ്പെടുത്തിയത്. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ മുഖ്യമന്ത്രിക്ക് കൈമാറും.മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെയാണ് സാധാരണ മാധ്യമപ്രവർത്തകരെ അനുവദിക്കുക.സോളർ കമ്മീഷൻ റിപ്പോർട്ട് സമർപ്പണ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് താഴെ നിൽക്കാൻ മാധ്യമങ്ങളെ അനുവദിച്ചിരുന്നു. എന്നാൽ, ഇന്നു രാവിലെ മാധ്യമങ്ങൾ എത്തിയപ്പോഴാണ് സുരക്ഷാ ജീവനക്കാർ ഗെയ്റ്റിൽവച്ച് തടഞ്ഞത്. എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയമായി ഏറെ നിർണായകമായ റിപ്പോർട്ടാണ് കമ്മീഷൻ സമർപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറുന്നത്. ഫോ​ണ്‍ വി​ളി​യും മ​ന്ത്രി​സ്​​ഥാ​നം ന​ഷ്​​ട​പ്പെ​ട്ട​തും അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ്​ കമ്മീ​ഷ​ന്‍ അ​ന്വേ​ഷി​ച്ച​ത്. അഞ്ചുമാസം കൊണ്ടാണ് കമ്മീഷൻ നടപടികൾ പൂർത്തിയാക്കിയത്. അതേസമയം ശശീന്ദ്രന്റേതായി പുറത്തുവന്ന ശബ്ദത്തിന്മേൽ ശാസ്ത്രീയ പരിശോധന വേണ്ടെന്ന് കമ്മീഷൻ തീരുമാനിച്ചിരുന്നു. എ​ന്‍സിപി​യു​ടെ മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി കൂ​ടി രാ​ജി​വെ​ക്കേ​ണ്ടി​വ​ന്ന​തോ​ടെ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്​ ശ​ശീ​ന്ദ്ര​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം നി​ര്‍​ണാ​യ​ക​മാ​ണ്. കു​റ്റ​മു​ക്​​ത​രാ​യി ആ​ദ്യം വ​രു​ന്ന ആ​ള്‍​ക്ക്​ മ​ന്ത്രി​സ്​​ഥാ​നം ന​ല്‍​കു​മെ​ന്ന ഉ​റ​പ്പാ​ണ്​ ഇ​ട​തു​മു​ന്ന​ണി എ​ന്‍സിപി​ക്ക്​ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​ര്‍ 31വ​രെ​ ക​മ്മീഷന് ​ കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ്​ ചൊ​വ്വാ​ഴ്​​ച റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കു​ന്ന​ത്.Kerala

Gulf


National

International